ഡൽഹിയിൽ നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചു: സിറം സർവേ

ഡൽഹിയിൽ  നാലിൽ ഒരാൾക്ക് കോവിഡ് ബാധിച്ചു: സിറം സർവേ

ഡൽഹി: ഡൽഹിയിൽ നാലിൽ ഒരാൾക്ക് കൊവിഡ് ബാധിച്ചു എന്ന് ഏറ്റവുമൊടുവിൽ പുറത്തുവന്ന സർവേ റിപ്പോർട്ട്. ഒക്ടോബർ 15 മുതൽ 21 വരെ പതിനയ്യായിരത്തോളം പേരിൽ നടത്തിയ സർവയിൽ ആണ് ഈ കണ്ടെത്തൽ. ഇക്കാര്യം ഡൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോവിഡിന്റെ മൂന്നാം വ്യാപനമാണ് ഇപ്പോൾ ഡൽഹിയിൽ എന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹിയിൽ സൂപ്പർ സ്പ്രെഡിന്റെ ലക്ഷണങ്ങൾ ആണ് ഉള്ളതെന്ന് എയിംസ് ഡയറക്ടർ ഡോ. റൺദീപ് ഗുലേറിയ പറഞ്ഞു. വായു മലിനീകരണം രൂക്ഷം ആകുന്നത് കോവിഡ് വർധനയ്ക്ക് കാരണമാകുന്നു എന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. ഇതേ തുടർന്ന് മലിനീകരണം നിയന്ത്രിക്കാൻ പടക്കം പൊട്ടിക്കൽ, നിർമ്മാണപ്രവർത്തനങ്ങൾ, പാറമടകൾ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡൽഹിയിലെ സ്ഥിതി ഇത്രയും രൂക്ഷമായ സാഹചര്യത്തിൽ കോവിഡ് നിയന്ത്രണൾക്ക് എന്തുകൊണ്ടാണ് ഇളവുകൾ നൽകുന്നത് എന്ന് സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.