കാമറൂണിൽ 11 അധ്യാപകരെ തട്ടിക്കൊണ്ട് പോയി; അപലപിച്ച് ബ്യൂയ ബിഷപ്പ്

കാമറൂണിൽ 11 അധ്യാപകരെ  തട്ടിക്കൊണ്ട് പോയി; അപലപിച്ച് ബ്യൂയ ബിഷപ്പ്

കാമറൂൺ: രാജ്യത്തെ നോർത്ത് വെസ്റ്റ് റീജിയണിലെ അന്ധരും ബധിരരുമായ വിദ്യാർത്ഥികൾക്കായി സർക്കാർ നടത്തുന്ന സ്കൂളിലെ 11 അധ്യാപകരെ വിഘടനവാദികൾ  തട്ടിക്കൊണ്ടുപോയി. രാജ്യത്ത് നടക്കുന്ന തട്ടിക്കൊണ്ട് പോകലുകളിൽ ഏറ്റവും ഒടുവലത്തേതാണ് ഇത്.

കാമറൂണിൽ നടക്കുന്ന തട്ടിക്കൊണ്ടുപോകലുകളിൽ ദുഃഖം രേഖപ്പെടുത്തി ബ്യൂയ ബിഷപ്പ് മൈക്കൽ ബിബി.

അംബസോണിയ പ്രദേശത്തെ ബ്രിട്ടീഷ് സ്കൂളുകൾ അടച്ചു പൂട്ടുവാൻ സർക്കാർ എടുത്ത തീരുമനത്തെ തുടർന്ന് കഴിഞ്ഞ ആറുവർഷമായി വിഘടന വാദികൾ കലാപങ്ങൾ അഴിച്ചുവിടുന്നതും കേന്ദ്രസർക്കാർ അധ്യാപകരെ തട്ടിക്കൊണ്ട്  പോകുന്നതും രാജ്യത്ത് തുടർക്കഥയാണ്.

" പഠിപ്പിക്കുന്നു എന്ന കാരണത്താൽ അധ്യാപകരെ തട്ടിക്കൊണ്ട് പോകുന്നത് വളരെ സങ്കടകരമാണ്.   ഇത് പല തട്ടിക്കൊണ്ടു പോകലുകളിൽ ഒന്ന് മാത്രമാണ്. എന്തുകൊണ്ടാണ് ഇത്തരത്തിൽ ആളുകൾ പെരുമാറുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല" ബിഷപ്പ് ബിബി കാതലിക് ന്യൂസ് ഏജൻസിയോട് പറഞ്ഞു.

കാമറൂണിന്റെ ഭൂരിഭാഗവും സംസാരിക്കുന്ന പ്രധാന ഭാഷ ഫ്രഞ്ച് ആണ്. രാജ്യത്തിൻ്റെ  വടക്കു പടിഞ്ഞാറൻ പ്രദേശങ്ങളിൽ ഇംഗ്ലീഷിനാണ് ആധിപത്യം. ഇംഗ്ലീഷ് സംസാരിക്കുന്ന ഈ പ്രദേശത്തുള്ളവർ കാമറൂണിൽ നിന്നും പിരിഞ്ഞ്  അംബാസോണിയ എന്ന പേരിൽ മറ്റൊരു രാജ്യം വേണമെന്ന ആവശ്യത്തിലാണ്.


ഈ പ്രദേശത്ത് ബ്രിട്ടീഷ് അധിഷ്ഠിത വിദ്യാഭ്യാസ സംമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. എന്നാൽ ഏകദേശം ആറുവർഷങ്ങൾക്കു മുൻപ് കേന്ദ്ര സർക്കാർ ഈ വിദ്യാഭ്യാസ സംമ്പ്രദായം നിർത്തലാക്കാനുള്ള പദ്ധതികൾ പാസാക്കി. ഇതിനെ തുടർന്നാണ് രാജ്യത്ത് കലാപങ്ങളും തട്ടിക്കൊണ്ടുപോകലുകളും കൂടിയത്.

2017 മുതൽ സംഘർഷം ആരംഭിച്ചതിന് ശേഷം കുറഞ്ഞത് 4,000 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ദശലക്ഷത്തിലധികം ആളുകൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. അയൽരാജ്യമായ നൈജീരിയയിൽ 70,000 പേർ അഭയം തേടിയെന്നാണ് അധികൃതരുടെ കണക്ക്.

പണം സ്വരൂപിക്കാനാണ് വിഘടനവാദികൾ ആളുകളെ തട്ടിക്കൊണ്ടുപോകുന്നതെന്ന് ബിഷപ്പ് ബിബി പറഞ്ഞു.  കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള സ്‌കൂളുകൾ ബഹിഷ്‌കരിക്കുവാൻ വിഘടനവാദികൾ    ശ്രമിക്കുന്നതിനാലാണ്  തട്ടിക്കൊണ്ടുപോകലുകൾ സ്‌കൂളുകളെ ലക്ഷ്യമിടുന്നത്.

എന്നാൽ അംബാസോണിയ പ്രദേശത്ത് കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന വിഘടനവാദ നിർദ്ദേശങ്ങൾ ലംഘിച്ചതിനാലാണ് അധ്യാപകർ ശിക്ഷിക്കപ്പെടുന്നതെന്ന് വിഘടനവാദ പ്രസ്ഥാനത്തിന്റെ ഡെപ്യൂട്ടി ഡിഫൻസ് ചീഫ് കപ്പോ ഡാനിയേൽ പറയുന്നു.


"അംബാസോണിയൻ പ്രദേശത്ത് കാമറൂൺ സ്കൂളുകൾ സ്ഥാപിക്കുന്നത് ഞങ്ങൾക്ക് അനുവദിക്കാനാവില്ല. കാമറൂൺ സർക്കാർ സ്കൂളുകളിൽ ചേർന്ന്  കാമറൂൺ സ്റ്റേറ്റുമായി സഹകരിക്കുന്ന ഏതൊരു അംബസോണിയക്കാരനെയും രാജ്യദ്രോഹിയായി കണക്കാക്കും” ഡാനിയൽ പറഞ്ഞു.

വിഘടനവാദികൾ കുട്ടികൾക്കായി ബദൽ കമ്മ്യൂണിറ്റി സ്കൂളുകൾ നിർദ്ദേശിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു, എന്നാൽ ബിഷപ്പ് ബിബി ഈ നിർദ്ദേശം തള്ളിക്കളഞ്ഞു.

"തട്ടിക്കൊണ്ടുപോകലുകൾ കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള അവകാശത്തെ ഹനിക്കുന്നതാണ്,
ബാമെൻഡ (ഇംഗ്ലീഷ് സംസാരിക്കുന്ന പ്രദേശങ്ങളിൽ) സഭാ പ്രവിശ്യയിലെ ബിഷപ്പുമാർ എല്ലായ്‌പ്പോഴും കുട്ടികൾക്ക് സ്‌കൂളിൽ പോകാനുള്ള അടിസ്ഥാന അവകാശമുണ്ടെന്നും വാദിക്കുന്നു. യുദ്ധസമയത്ത് പോലും നാം അവരുടെ വിദ്യാഭ്യാസം നഷ്ടപ്പെടുത്തരുത്,” ബിഷപ്പ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.