ഇംഫാല്‍: മണിപ്പൂരില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ പതിയെ ബിജെപി മുന്നേറ്റം തുടരുന്നു. 60 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 31 ആണ്. ഇതുവരെ 25 സീറ്റുകള്‍ ബിജെപിക്ക് ലീഡുണ്ട്. കോണ്‍ഗ്രസിനാകട്ടെ വലിയ മുന്നേറ്റം കൈവരിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവില്‍. കേവലം 11 സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് മുന്നേറാനായത്. അവിടെ എന്‍പിപി കൂടുതല്‍ സീറ്റുകള്‍ നേടിയത് ബാധിച്ചത് കോണ്‍ഗ്രസിനെയാണ്. എന്‍പിപി ഒന്‍പത് സീറ്റിലാണ് നിലവില്‍ മുന്നിലുള്ളത്. സ്വതന്ത്രരരും മറ്റ് ചെറുപാര്‍ട്ടികളും എട്ടിടത്ത് മുന്നിലുണ്ട്.
ആസാം മുഖ്യമന്ത്രി ഹിമ്മന്ത ബിശ്വ ശര്‍മയുടെ നേതൃത്വത്തിലുള്ള കൃത്യമായ ആസൂത്രണത്തോടെയുള്ള നീക്കങ്ങളാണ് മണിപ്പൂരില്‍ വേരോട്ടം പോലുമില്ലാതിരുന്ന ബിജെപിയെ അവിടെ വലിയ ശക്തിയാക്കി മാറ്റിയത്. ഒരുകാലത്ത് നോര്‍ത്തീസ്റ്റ് സംസ്ഥാനങ്ങളില്‍ ശക്തമായിരുന്ന കോണ്‍ഗ്രസ് പലയിടത്തും ഇപ്പോള്‍ ദുര്‍ബലമാണ്. മണിപ്പൂര്‍ പിടിക്കാനായാല്‍ മിഷന്‍ വടക്കുകിഴക്കനിലേക്ക് ബിജെപി ഒരുപടി കൂടി അടുക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.