വീട്ടമ്മയെ സഹോദരീ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു

വീട്ടമ്മയെ സഹോദരീ ഭര്‍ത്താവ് നടുറോഡില്‍ വെട്ടിക്കൊന്നു

തൊടുപുഴ: വീട്ടമ്മയെ സഹോദരിയുടെ ഭര്‍ത്താവ് റോഡിലിട്ട് വെട്ടിക്കൊന്നു. തൊടുപുഴയിലാണ് സംഭവമുണ്ടായത്. വെങ്ങല്ലൂര്‍ കളരിക്കുടിയില്‍ ജെഎച്ച് ഹലീമയാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു ശേഷം ഇവരുടെ മൂത്തസഹോദരിയുടെ ഭര്‍ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദ്ദീന്‍ (64) വാഴക്കുളം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിക്ക് വെങ്ങല്ലൂര്‍ ഗുരു ഐടിസി റോഡിലാണ് സംഭവം. വെങ്ങല്ലൂരില്‍ പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ നിന്ന് ഇരട്ടസഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു ഹലീമ. വഴിയില്‍ കാത്തുനിന്ന ഷംസുദ്ദീന്‍ പൈനാപ്പിള്‍ ത്തോട്ടത്തില്‍ ഉപയോഗിക്കുന്ന വാക്കത്തികൊണ്ട് ഹലീമയെ വെട്ടി. തലയിലും പുറത്തും വെട്ടേറ്റു. കൈ അറ്റുതൂങ്ങി. തൊട്ടടുത്ത വീട്ടിലേക്ക് പ്രാണരക്ഷാര്‍ഥം ഓടിക്കയറിയെങ്കിലും മരിച്ചു. പോലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.

ഷംസുദ്ദീനും ഭാര്യയും രണ്ടുവര്‍ഷമായി അകന്നു കഴിയുകയാണ്. ഭാര്യ തന്നില്‍നിന്ന് അകന്നതിന് കാരണം  ഹലീമയാണെന്ന് ഷംസുദ്ദീന്‍ വിശ്വസിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ഭര്‍ത്താവ് മരിച്ച ഹലീമ വെങ്ങല്ലൂരുള്ള ഇരട്ടസഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.