മാവിന്റെ തളിരില കൊണ്ട് ഒരു സ്‌പെഷ്യല്‍ പച്ചടി ആയാലോ...?

മാവിന്റെ തളിരില കൊണ്ട് ഒരു സ്‌പെഷ്യല്‍ പച്ചടി ആയാലോ...?

പച്ച മാങ്ങയ്ക്കും പഴുത്ത മാങ്ങയ്ക്കുമെല്ലാം ആരോഗ്യപരമായ ഗുണങ്ങള്‍ ധാരളമുണ്ട്. വൈറ്റമിന്‍ എ, സി, കെ, ഫോളേറ്റ്, പൊട്ടാസ്യം എന്നിങ്ങനെ ഏറെ പോഷകങ്ങള്‍ അടങ്ങിയതാണ് മാങ്ങ. എന്നാല്‍ മാങ്ങ പോലെ തന്നെ ഗുണങ്ങളുള്ളതാണ് മാവിലയും. മാവിലയിട്ടു തിളപ്പിച്ച വെള്ളമായും മാവില ഉണക്കിപ്പൊടിച്ചതായുമെല്ലാം പല തരത്തിലും ഉപയോഗിക്കാം. മാവിന്റെ തളിരില കൊണ്ട് രു സ്‌പെഷ്യല്‍ പച്ചടി ആയാലോ...

വേണ്ട ചേരുവകള്‍...

1. മാവിന്റെ തളിരില ( അരിഞ്ഞത് ) അര കപ്പ്

2. തേങ്ങ ചിരകിയത് 1/4 കപ്പ്
ജീരകം ഒരു ചെറിയ സ്പൂണ്‍
കടുക് 1/4 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി ഒരു നുള്ള്
പച്ചമുളക് ഒരെണ്ണം
ഉപ്പ് ആവശ്യത്തിനു

3. തൈര് മുക്കാല്‍ കപ്പ്

4. ഉലുവപ്പൊടി ഒരു നുള്ള്

തയ്യാറാക്കുന്ന വിധം...

* ഒരു ചീന ചട്ടിയില്‍ കടുക് വറുത്തതിനു ശേഷം ഒന്നാമത്തെ ചേരുവക വഴറ്റുക.
* അതിലേക്ക് രണ്ടാമത്തെ ചേരുവകള്‍ അരച്ചു ചേര്‍ക്കുക. തണുത്തു കഴിയുമ്പോള്‍ തൈരും ഉലുവപ്പൊടിയും ചേര്‍ത്തു വാങ്ങുക. നല്ല ചൂട് ചോറിനൊപ്പം കഴിക്കാന്‍ ബസ്റ്റാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.