കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 16)

കഥയും പൊരുളും (കുട്ടികൾക്കായുള്ള പംക്തി 16)

"നിങ്ങൾ വാക്കാലോ പ്രവൃത്തിയാലോ എന്തു ചെയ്താലും അതെല്ലാം കർത്താവായ യേശുവഴി പിതാവായ ദൈവത്തിന്നു കൃതജ്ഞത അർപ്പിച്ചുകൊണ്ട് അവന്റെ നാമത്തിൽ ചെയ്യുവിൻ." കൊളോസോസ് 3: 17

മാർട്ടിന് സ്കൂളിൽ പോകുന്നത് ഇഷ്ട്ടമായിരുന്നെങ്കിലും എഴുതുവാനും പടം വരയ്ക്കാനും മടിയായിരുന്നു കാരണം അവന്റെ ചിന്ത തന്റെ കൈയക്ഷരം മോശം എന്നും പടം വരയ്ക്കാനുള്ള വിരുത് തനിക്കില്ല എന്നുമായിരുന്നു. ഒരുനാൾ മാർട്ടിന് ഒരു അഴകുള്ള, ബഹുനിറമാർന്ന പെൻസിൽ കിട്ടി. അവൻ അതുകൊണ്ട് ചിത്രം വരച്ചുനോക്കി. "രക്ഷയില്ല, എന്റെ ചിത്രകല മോശം തന്നെ" അവൻ പെൻസിൽ എറിഞ്ഞു കളയാൻ ഓങ്ങിയതും അവൻ വരച്ച ചിത്രം സംസാരിക്കാൻ തുടങ്ങി. "ഹേയ്, നീ എന്തേ എന്നെ പൂർത്തീകരിക്കാത്തത്? എനിക്ക് രണ്ട് കണ്ണുകൾ എങ്കിലും വറയ്ക്കൂ." അവന് അത്ഭുതമായ്‌.  

അവൻ കണ്ണുകളുടെ സ്ഥാനത്തു രണ്ടു വൃത്തങ്ങൾ വരച്ചു. "നന്നായി, എനിക്കിപ്പോൾ കാണാൻ ആകുന്നുണ്ട്." ചിത്രം പറഞ്ഞു. "അയ്യേ! നീ എന്നെ എങ്ങനെയാ വരച്ചുവച്ചിരിക്കുന്നത്?!

മാർട്ടിൻ പറഞ്ഞു "എനിക്ക് വരയ്ക്കാൻ അറിയില്ല."
ചിത്രം പറഞ്ഞു "സാരമില്ല നീ എന്നെ തുടച്ചിട്ട് ഒന്നുകൂടി ശ്രമിച്ചുനോക്കൂ, മെച്ചപ്പെടും."

മാർട്ടിൻ പഴയത് തുടച്ചു പുതിയ ചിത്രം വരച്ചു. ചിത്രം പറഞ്ഞു "നീ ഇത്തവണയും എന്റെ കണ്ണുകൾ വരയ്ക്കാൻ മറന്നു."
ഓഹ്! യാ! ഇപ്പോൾ വരയ്ക്കാം." അവൻ ചിത്രത്തിന്നു കണ്ണുകൾ വരച്ചുചേർത്തു.

ചിത്രം പറഞ്ഞു "പോരാ, നീ കുറച്ചുകൂടി മെച്ചപ്പെടാനുണ്ട്. ഒന്ന് രണ്ടു തവണകൂടി ശ്രമിച്ചു നോക്കൂ."
അവന് ഉത്സാഹമായ്. അവൻ വരയും മായ്ക്കലും തുടർന്നു. ചിത്രം അവനെ പ്രോത്സാഹിപ്പിച്ചുകൊണ്ടും, നിർദേശങ്ങൾ കൊടുത്തുകൊണ്ടും. അനന്തരം അവൻ നോക്കുമ്പോഴുണ്ട് തന്റെ ചിത്രം മനോഹരമായിരിക്കുന്നു.

രാത്രിയിൽ ഉറങ്ങാൻ പോകുന്നതിന്ന് മുമ്പ് അവൻ അവന്റെ പുതിയ മാഷിന് ഹൃദ്യമായ ഒരു നന്ദി അറിയിച്ചു. അപ്പോൾ ചിത്രം പറഞ്ഞു "ഞാൻ ഒന്നും ചെയ്തില്ല, നീ നിന്റെ നിരന്തര പരിശ്രമം കൊണ്ടും, ആസ്വദിച്ചു ചെയ്തതുകൊണ്ടും മെച്ചപ്പെടുത്തി എടുത്തതാണ് നിന്റെ കഴിവ്."

മാർട്ടിൻ അവന്റെ പ്രിയ പെൻസിലും, ചിത്രവും ശ്രദ്ധാപൂർവം ബാഗിൽ വച്ചുഉറങ്ങി. രാവിലെ എഴുന്നേറ്റ് തൻറെ പെൻസിലും, ചിത്രവും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പക്ഷെ, അവൻ ഒന്ന് മനസിലാക്കി ആസ്വദിച്ചുള്ള പരിശ്രമം ഒരാളെ എന്തിലും വൈദഗ്ധ്യം ഉള്ളവനാക്കും.

എത്ര ആഗ്രഹിച്ചാലും അലസന്‌ ഒന്നും കിട്ടുന്നില്ല; സ്‌ഥിരോത്‌സാഹിക്കു സമൃദ്‌ധമായി ലഭിക്കുന്നു. സുഭാഷിതങ്ങൾ 13: 4


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.