മഹാസഖ്യത്തില്‍ ചേരാനുള്ള ആര്‍ജെഡിയുടെ ക്ഷണം തള്ളി; എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ശീല്‍ ഇന്‍സാം പാര്‍ട്ടിയും

മഹാസഖ്യത്തില്‍ ചേരാനുള്ള ആര്‍ജെഡിയുടെ ക്ഷണം തള്ളി; എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ശീല്‍ ഇന്‍സാം പാര്‍ട്ടിയും

പറ്റ്‌ന : മഹാസഖ്യത്തില്‍ ചേരാനുള്ള ആര്‍ജെഡിയുടെ ക്ഷണം തള്ളി എന്‍ഡിഎ സഖ്യകക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ശീല്‍ ഇന്‍സാം പാര്‍ട്ടിയും. മഹാസഖ്യത്തിലേക്ക് ഇല്ലെന്നും എന്‍ഡിഎയില്‍ തന്നെ തുടരുമെന്നും എച്ച്‌എഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജിതന്‍ റാം മാഞ്ചി അറിയിച്ചു.

എന്‍ഡിഎയില്‍ തന്നെ തുടരുമെന്ന് വികാസ് ശീല്‍ പാര്‍ട്ടി നേതാവ് മുകേഷ് സാഹ്നിയും അറിയിച്ചു. മാഞ്ചിക്കും മുകേഷ് സാഹ്നിക്കും ആര്‍ജെഡി ഉപമുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തിരുന്നു. അതിനിടെ സര്‍ക്കാര്‍ രൂപീകരണ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ എന്‍ഡിഎ സംയുക്ത നിയമസഭാ കക്ഷി യോഗം നാളെ പറ്റ്‌നയില്‍ ചേരും.

ഉച്ചയ്ക്ക് 12.30 നാണ് യോഗം. യോഗത്തില്‍ നിതീഷ് കുമാറിനെ നേതാവായി ഔപചാരികമായി തെരഞ്ഞെടുക്കും. തിങ്കളാഴ്ച പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമെന്നാണ് സൂചന.അതേസമയം ആഭ്യന്തരം, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന വകുപ്പുകള്‍ വേണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.