വെടിവെയ്പ്പിൽ പരിക്കേറ്റ നിയുക്ത സൗത്ത് സുഡാൻ ബിഷപ്പിനെ ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശിച്ചു

വെടിവെയ്പ്പിൽ പരിക്കേറ്റ നിയുക്ത സൗത്ത് സുഡാൻ ബിഷപ്പിനെ ഫ്രാൻസിസ് മാർപ്പാപ്പ സന്ദർശിച്ചു

വത്തിക്കാൻ: സൗത്ത് സുഡാൻ റാംബക്ക് രൂപതയുടെ മെത്രാനായി പേര് നിർദേശിക്കപ്പെട്ടതിനു  പിന്നാലെ അക്രമികളുടെ വെടിവെയ്പ്പിൽ പരിക്കേറ്റ  നിയുക്ത ബിഷപ്പ് ക്രിസ്റ്റ്യൻ കാർലസാരെയെ ഫ്രാൻസിസ് മാർപ്പാപ്പ  തിങ്കളാഴ്ച വത്തിക്കാനിൽ സന്ദർശിച്ചു. സ്ഥാനാരോഹണത്തിന് ഏതാനും ദിവസങ്ങൾക്ക് മുൻപുണ്ടായ വെടിവെയ്പ്പിൽ അദ്ദേഹത്തിൻ്റെ കാലുകൾക്ക് പരുക്കേറ്റിരുന്നു.

ജൂലൈ അഞ്ച് മുതൽ ഏഴു വരെ സുഡാൻ്റെ തലസ്ഥാനമായ ജൂബ സന്ദർശിക്കുന്നതിന് മുന്നോടിയായിട്ടാണ് ഫ്രാൻസിസ് പാപ്പ ബിഷപ്പിനെ കണ്ടത്. കൂടിക്കാഴ്ചയിൽ നിയുക്ത ബിഷപ്പ് കാർല സാരെയ്ക്കു വേണ്ടി മാർപ്പാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.

2011 ജൂലൈയിൽ കംബോണിയൻ മിഷണറിയായിരുന്ന ബിഷപ്പ് സിസാരെ മസോളരിയുടെ മരണത്തെ തുടർന്ന് ഒരു ദശാബ്ദക്കാലത്തോളം റാംബക്ക് രൂപതയുടെ മെത്രാൻ സ്ഥാനം ഒഴിഞ്ഞു കിടക്കുകയായിരുന്നു.

2021 ൽ ആണ് ഇറ്റാലിയൻ സ്വദേശിയും കംബോണിയൻ മിഷനറിയുമായ ഫാ. ക്രിസ്റ്റ്യൻ കാർലസാരെയെ മെത്രാൻ സ്ഥാനത്തേയ്ക്ക് ഫ്രാൻസിസ് മാർപ്പാപ്പ നിർദ്ദേശിച്ചത്. 2005 മുതൽ ദക്ഷിണ സുഡാനിലെ മലക്കൽ രൂപതയിൽ മിഷനറി പുരോഹിതനായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു അദ്ദേഹം.

മെത്രാൻ സ്ഥാനത്തേയ്ക്ക് നാമ നിർദ്ദേശം ചെയ്യപ്പെട്ട് ഒരു മാസത്തിനു ശേഷം റാംബക്ക് രൂപതയിൽ ഹോളി ഫാമിലി കത്തീഡ്രലിലെ താമസ സ്ഥലത്തു വച്ച് ഉണ്ടായ വെടി വെയ്പ്പിൽ ബിഷപ്പ് കാർലസാരെയുടെ രണ്ടു കാലുകൾക്കും പരിക്കേറ്റിരുന്നു.

തുടർന്ന് അദ്ദേഹത്തെ നയ്റോബിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
" റാംബക്കിലെ ജനങ്ങൾക്കു വേണ്ടി ദൈവസന്നിധിയിൽ ഞാൻ കുമ്പിടുന്നു. പാപികളുടെ പരിവർത്തനത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഒപ്പം അക്രമത്തിനും ഭിന്നിപ്പിനും സ്വാർത്ഥ മോഹത്തിനും അറുതി വരുത്തുവാനും  ദൈവത്തോട് അപേക്ഷിക്കുന്നു ." . ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആകുന്നതിനു മുൻപ് അദ്ദേഹം പുറത്തിറക്കിയ വീഡിയോയെ ഉദ്ധരിച്ച്  കാതലിക് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

കൃത്യം നടന്ന് ഏതാനും മാസങ്ങൾക്കുള്ളിൽ അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തുവെങ്കിലും തെളിവുകളുടെ അഭാവം എന്ന പേരിൽ രണ്ടു പേരെ കോടതി വിട്ടയച്ചു.

1.7 ദശലക്ഷം ജനങ്ങളുള്ള സെൻട്രൽ സൗത്ത് സുഡാനിൽ റാംബക്ക് രൂപതയുടെ കീഴിൽ ഏകദേശം ഇരുപതിനായിരത്തോളം വിശ്വാസികൾ ഉണ്ട്.

2005 ൽ രണ്ടാം സുഡാനീസ് ആഭ്യന്തര യുദ്ധം അവസാനിച്ച് 2011 ൽ സൗത്ത് സുഡാൻ സ്വാതന്ത്ര്യം നേടി തലസ്ഥാനം ജൂബയിലേക്ക് മാറ്റുന്നതു വരെ രാജ്യത്തിന്റെ തലസ്ഥാനം റാംബക്ക് ആയിരുന്നു.

ഈ മാസം 25 നാണ് സ്ഥാനാരോഹണ ചടങ്ങുകൾ നിശ്ചയിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.