പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഞായറാഴ്ച്ചത്തെ ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടുമെന്ന് ഇന്നറിയാം. രണ്ടാം സെമിഫൈനലിന്റെ രണ്ടാംപാദത്തില്‍ ഇന്ന് ഹൈദരാബാദ് നേരിടുന്നത് എടികെ മോഹന്‍ ബഗാനെയാണ്. ആദ്യ പാദത്തില്‍ 3-1ന് ഹൈദരാബാദ് ജയിച്ചിരുന്നു. ഇന്ന് ഒരു സമനിലയോ 1-0 ത്തിന്റെ തോല്‍വിയോ ആയാലും ഹൈദരാബാദ് ഫൈനലിലെത്തും.
ജെംഷഡ്പൂരിനെ ഇരുപാദത്തിലുമായി 2-1 ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് കലാശപ്പോരിന് അര്‍ഹത നേടിയിരുന്നു. ഇന്നലത്തെ മത്സരം 1-1 സമനിലയില്‍ പിരിഞ്ഞെങ്കിലും ആദ്യ പാദത്തിലെ 1-0ത്തിന്റെ ജയമാണ് മഞ്ഞപ്പടയ്ക്ക് ഗുണം ചെയ്തത്. അഡ്രിയാന്‍ ലൂണയാണ് കളിയിലെ താരമായത്. ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്‌സ് ഫൈനലിലെത്തുന്നത്.
ഇന്ന് എടികെയെ വീഴ്ത്താനായാല്‍ ഹൈദരാബാദിന് ആദ്യമായി ഫൈനല്‍ കളിക്കാം. മൂന്നാമത്തെ സീസണ്‍ മാത്രം കളിക്കുന്ന ഹൈദരാബാദ് ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനമാണ് നടത്തിയത്. യുവ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യമാണ് അവരുടെ പ്രധാന കരുത്ത്. ഹൈദരാബാദ്-ബ്ലാസ്റ്റേഴ്‌സ് ഫൈനലാണെങ്കില്‍ ഐഎസ്എല്ലില്‍ പുതിയൊരു അവകാശിയാകും ഞായറാഴ്ച്ച പിറക്കുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.