ചെന്നൈ: ഇന്റര്‍നെറ്റ് വിദ്യാഭ്യാസത്തില്‍ ദക്ഷിണേന്ത്യയില്‍ ഏറെ പിന്നിലുള്ളത് തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളുകളെന്ന് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ 80 ശതമാനം സ്‌കൂളുകളിലും കമ്പ്യൂട്ടറുണ്ട്. എന്നാല്‍ വെറും 18 ശതമാനം സ്‌കൂളുകളില്‍ മാത്രമേ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭിക്കുന്നുള്ളു. യുണിഫൈഡ് ഡിസ്ട്രിക്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഫോര്‍ എഡ്യൂക്കേഷന്‍ പ്ലസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം കേരളവും പുതുച്ചേരിയും തമിഴ്നാടിനേക്കാള്‍ വളരെ മുന്നിലാണ്. കര്‍ണാടകയും ആന്ധ്രാപ്രദേശും ഇക്കാര്യത്തില്‍ കേരളത്തേക്കാള്‍ പിന്നിലാണ്. കേരളത്തില്‍ 87.21 ശതമാനം സര്‍ക്കാര്‍ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യമുള്ളപ്പോള്‍ പുതുച്ചേരിയില്‍ ഇത് 94.79 ശതമാനമാണ്. കോവിഡ് കാലത്തെ മുന്നേറ്റമാണ് കേരളത്തെ ഇക്കാര്യത്തില്‍ മുന്‍പന്തിയിലെത്തിച്ചത്.
ഇടമലക്കുടി അടക്കമുള്ള വിദൂര ഗ്രാമങ്ങളില്‍ പോലും ഇന്റര്‍നെറ്റ് സ്‌കൂളുകളില്‍ എത്തിക്കാന്‍ കേരളത്തിന് ഒരുപരിധി വരെ സാധിച്ചിരുന്നു. തമിഴ്‌നാട്ടില്‍ ആകെ 32.03 ശതമാനം സ്‌കൂളുകള്‍ക്കും ഇന്റര്‍നെറ്റ് സൗകര്യങ്ങളുണ്ട്. 75.62 ശതമാനം സ്വകാര്യ സ്‌കൂളുകളിലും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്.
കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ സര്‍ക്കാര്‍ വലിയ തോതില്‍ പ്രോത്സാഹിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ സ്ഥാപിക്കാനും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സ്‌കൂളുകള്‍ സജ്ജമാക്കാനും പണം വകയിരുത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.