കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-1 (ഒരു സാങ്കൽപ്പിക കഥ )

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-1 (ഒരു സാങ്കൽപ്പിക കഥ )

[ ഒ ന്നാം ഭാ ഗം ]
ഔസേപ്പച്ചന്റെ കോഴിക്കൂട്ടിലെ, ആകെയുള്ള
കുക്കുടേശൻ, പതിവുള്ള കൂവൽ മറന്നില്ല..!
കാട്ടുപൂവനും മത്സരിച്ചു കൂവുന്നു..!
'മനമേ പക്ഷിഗണങ്ങേളുണർന്നിത......',
വേമ്പനാട്ടുകായലിന്റെ തീരത്തുള്ള..തന്റെ
നാലുകാലോലപ്പുരയിൽ...ഔസേപ്പച്ചൻ,
 പ്രീയപ്പെട്ട ഭക്തിഗാനം ആലപിക്കുന്നു..!
പ്രഭാത പ്രാർത്ഥനയോടെ, അതിയാന്റെ
ഓരോ ദിനവും തുടങ്ങുകയായി..!
കോട്ടയം പട്ടണത്തിനടുത്തുള്ള കുമരകം..!
വേമ്പനാട്ടുകായലിനെ മുത്തമിട്ടു നിൽക്കുന്ന
മനോഹാരിതയാർന്ന പക്ഷിസങ്കേത കേന്ദ്രം..!
പക്ഷികൾ കൂവിക്കൂവി..പാറി നടക്കുന്നു..!
ചുറ്റോടുചുറ്റും, പ്രണയഗാനങ്ങൾ...!!
വെള്ളത്തിലേക്ക് ഊളിയിട്ട നീലപൊൻമാൻ,
കൊക്കിലൊരു മീനുമായി പൊന്തുന്നു.!
'കുമരകം' ഉശിരോടെ..നൃത്തം തുടങ്ങി..!
 വെയിലാറിക്കഴിയുമ്പോൾ, ചക്കയരക്കേൽ
ഒട്ടിപ്പോയ മണികണ്ഠൻ ഈച്ചയേപ്പോലെ...,
അങ്ങേ കെട്ടുവള്ളത്തേൽ കുഞ്ഞച്ചനും,
ഇങ്ങേ കെട്ടുവള്ളത്തേൽ.. ഔസേപ്പച്ചനും.,
സൊറ പറഞ്ഞിരിക്കാനെത്തും...!!
രണ്ട് വീട്ടുകാരുടെ 'ഗൃഹസൌഹൃദ'ത്തിന്റെ,
മായം ചേരാത്ത, കായലരികത്തേ വാസം..!!
കുഞ്ഞച്ചന്റെ ഭാര്യ 'കുഞ്ഞന്നാമ്മ' കൂവി
വിളിക്കും....., 'കൂയ്..എവിടെയാ..?'
അതിയാന്റെ 'വലത്തേ' ചെവിക്ക് ലേശം
'വോൾട്ടേജ്' കുറവാണ്! ആ വിളി ഓളങ്ങളെ
തലോടി പതിവുപോലെ കടന്നുപോകും..!!
ദാ വരുന്നൂ..ഔസേപ്പച്ചന്റെ വക കാഹളം...
'എടിയേ..ഇങ്ങോട്ടൊന്നു വന്നേടീ-ീ-ീ..';
ഇതിയാന്റെ ഭാര്യ പെണ്ണമ്മച്ചേടത്തിക്കോ..,
ഇടത്തേ ചെവി അൽപ്പം 'മന്ദഗതിയാ'...!!
എല്ലാവരുംകൂടെ 'സൊറ പറച്ചിൽ'., ആഹാ..
എന്തൊരു സന്തോഷം..; എന്നുപറഞ്ഞാൽ,
പെരുത്ത സന്തോ'യം'..!!
ഒരു ഒന്നൊന്നര ... ഉറച്ച സൌഹൃദം...!!!
കുഞ്ഞച്ചനും,കുഞ്ഞന്നക്കും ആകെയുള്ള
സമ്പാദ്യം..., ഏകമകൾ 'സൂസ്സന്നാമ്മ'യാണ്.!
ഔസേപ്പച്ചനും, പെണ്ണമ്മക്കും ആകെയുള്ള
സമ്പാദ്യം..,ഏകമകൻ 'ജോസ്സൂട്ടി'യാണ്..!!
കുട്ടികൾ ഒരേ വിദ്യാശാലയിൽ പഠിക്കുന്നു..!
സൂസ്സന്നാമ്മ അവളുടെ തളിർ മനസ്സിൽ..,
ഒരു സുന്ദര മോഹന സ്വപ്നം താലോലിച്ചു!
ആ മോഹം., ജോസ്സൂട്ടിയോട്, പങ്കുവെച്ചു......
'എഡാ..ജോസ്സൂട്ടീ, എനിക്ക് പഠിക്കണം..;
നല്ലൊരു 'ഡാക്കിട്ടർ' ആകണം..; എന്താ
നിന്റെ സുചിന്തിതാഭിപ്രായം..?'
'അമേരിക്കയിൽ പോയി പഠിക്കണം..'!
'ദൈവാനുഗ്രഹത്തോടെ ലൈസ്സെൻസ്സും..
കിട്ടിയാൽ..., രക്ഷപെട്ടെഡാ ബുദ്ധൂസ്സേ...!'
ഒരുവർഷം തുടർച്ചയായി ജോലിയുണ്ടേൽ..,
ബാങ്കിൽനിന്നും, വീടുവാങ്ങാൻ കടം കിട്ടും!!
 'ടാംമ്പാ'യ്ക്കടുത്തുള്ള, 'പത്രോസ്സിന്റെ തീരത്ത്..',
ആറുമുറിയുള്ള 'ഒരു കൊട്ടാരം'..
ഞാൻ പണിയിക്കും മോനേ; ഒപ്പം
ഒരു..അല്ല., ഒരൊ-ന്നൊ-ന്നര 'കെട്ടുവള്ളോം'!

----------------------( തു ട രും...... )------------------------

ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോകളും വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26