ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉള്ള സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ഉചിതമായ മാര്‍ഗമെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉള്ള സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ഉചിതമായ മാര്‍ഗമെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി

ശ്രീനഗര്‍: ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷം പരിഹരിക്കാന്‍ ചര്‍ച്ചയാണ് ഉചിതമായ മാര്‍ഗമെന്ന് പി ഡി പി നേതാവ് മെഹ്ബൂബ മുഫ്തി. നിയന്ത്രണരേഖയില്‍ ജവാന്മാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതില്‍ കടുത്ത വേദനയുണ്ട്. പിടിവാശികള്‍ ഉപേക്ഷിച്ച്‌ ഇരു രാജ്യങ്ങളും ചര്‍ച്ചക്ക് തയാറാവണം.

വാജ്‌പെയിയും മുശര്‍റഫും തമ്മില്‍ രൂപവത്ക്കരിച്ച വെടിനിര്‍ത്തല്‍ കരാര്‍ വീണ്ടും പ്രാബല്യത്തിലാക്കാന്‍ ഇരു വിഭാഗവും താത്പര്യമെടുക്കണമെന്നും മെഹ്ബൂബ ആവശ്യപ്പെട്ടു. ജമ്മു കശ്മീരിലെ നിയന്ത്രണരേഖയില്‍ കഴിഞ്ഞ ദിവസം പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് സിവിലയന്മാരും കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യം കനത്ത നടത്തിയ പ്രത്യാക്രമണത്തില്‍ പാക് സൈനികരും കൊല്ലപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.