സീ ഷെൽസിൽ കുടുങ്ങിയ മലയാളികളെ മോചനത്തിന് നോർക്ക ഇടപെടൽ

സീ ഷെൽസിൽ കുടുങ്ങിയ  മലയാളികളെ മോചനത്തിന് നോർക്ക ഇടപെടൽ

തിരുവനന്തപുരം: സീ ഷെൽസിൽ കുടുങ്ങിയ മലയാളികളുടെ മോചനത്തിന് ഇടപെടാൻ അഭ്യർത്ഥിച്ചുകൊണ്ട് നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി സീഷെൽസ് ഇന്ത്യൻ ഹൈക്കമ്മീഷണർക്ക് കത്തയച്ചു. തിരുവനന്തപുരം വിഴിഞ്ഞംകോട്ടപ്പുറം കടയ്ക്കുളം സ്വദേശികളായ ജോണി (34)തോമസ് (48)എന്നിവരാണ് മത്സ്യബന്ധനത്തിനിടെ അബദ്ധത്തിൽ സമുദ്രാതിർത്തി ലംഘിച്ചതിന് തുടർന്ന് സീഷെൽസ് പോലീസിന്റെ പിടിയിലായത്.

കൊച്ചിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ഇവർ അടങ്ങുന്ന 58 അംഗസംഘം പ്രതികൂല കാലാവസ്ഥയിൽ ആണ് അന്താരാഷ്ട്ര സമുദ്രാതിർത്തി കടന്ന് സീഷെൽസ് തീരത്തെത്തിയത്. ഈ മാസം 12ന് ഇരുവരും സീ ഷെൽസിൽ അറസ്റ്റിലായതായി വിവരം ലഭിച്ചതിനെത്തുടർന്ന് ഭാര്യമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി സീഷെൽസ് ഇന്ത്യൻ ഹൈക്കമ്മീഷണറു മായി ബന്ധപ്പെട്ടത്.

( നാഫി മുഹമ്മദ്‌ )



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.