വിഷം നല്‍കി കൊല്ലുമെന്ന് ഭയം; പുടിന്‍ പുറത്താക്കിയത് 1,000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ

വിഷം നല്‍കി കൊല്ലുമെന്ന് ഭയം; പുടിന്‍ പുറത്താക്കിയത് 1,000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ

മോസ്‌കോ: വിഷം നല്‍കി തന്നെ കൊലപ്പെടുത്തുമോ എന്നു ഭയന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ജോലിയില്‍നിന്നു പുറത്താക്കിയത് 1,000 പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളെ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇത്രയും പേരെ ജോലിയില്‍ നിന്നും നീക്കിയതെന്ന് റഷ്യന്‍ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് 'ഡെയ്‌ലി ബീസ്റ്റ്' റിപ്പോര്‍ട്ട് ചെയ്തു.

റഷ്യന്‍ പ്രസിഡന്റിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍, സെക്രട്ടറിമാര്‍, വസതിയില്‍ ഉള്‍പ്പെടെയുള്ള പാചകക്കാര്‍, അലക്കുകാര്‍ എന്നിവരെയാണ് ജോലിയില്‍ നിന്നും നീക്കിയത്. ലോകത്തെ ഏതെങ്കിലും ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്ന് തനിക്കെതിരെ വധശ്രമം ഉണ്ടാകുമോ എന്ന് പുടിന്‍ ഭയപ്പെടുന്നുണ്ട്. വിഷം ഉപയോഗിച്ചുള്ള കൊലപാത ശ്രമങ്ങള്‍ റഷ്യയില്‍ വ്യാപകമായതിനാലാണ് ആയിരം ജീവനക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ ഫെബ്രുവരി 24 മുതലാണ് റഷ്യ ഉക്രെയ്‌നില്‍ അധിനിവേശം ആരംഭിച്ചത്. യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യന്‍ പ്രസിഡന്റിനെതിരെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പുടിനെ വധിക്കാന്‍ ആഹ്വാനം ചെയ്തുള്ള യുഎസിലെ സൗത്ത് കരോലിന സെനറ്ററായ ലിന്‍ഡ്‌സെ ഗ്രഹാം നടത്തിയ പ്രസ്താവന വിവാദമായിരുന്നു.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്രിപ്‌റ്റോ നിക്ഷേപകനായ അലക്‌സ് കൊനാനിഖിന്‍ പുടിന്റെ തലയ്ക്ക് ഒരു മില്യണ്‍ ഡോളര്‍ വിലയിട്ടത് വിവാദമായിരുന്നു. പുടിന്റെ ചിത്രത്തിനൊപ്പം റഷ്യന്‍ പ്രസിഡന്റിനെ ജീവനോടെയോ അല്ലാതെയോ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടുള്ള പോസ്റ്റാണ് റഷ്യന്‍ പൗരന്‍ കൂടിയായ കൊനാനിഖിന്‍ പങ്കുവച്ചത്.

വിഷം നല്‍കിയുള്ള കൊലപാതകങ്ങള്‍ റഷ്യയില്‍ വ്യാപകമാണ്. പുടിന്റെ വിമര്‍ശകനും പ്രതിപക്ഷ നേതാവുമായ അലക്സി നവാല്‍നിക്കെതിരെ 2020 ഓഗസ്റ്റില്‍ സൈബീരിയയില്‍ വെച്ച് വിഷപ്രയോഗം നടന്നിരുന്നു. സോവിയറ്റ് യൂണിയന്‍ നിലനിന്ന കാലത്ത് മുതല്‍ ഉപയോഗിച്ചിരുന്ന നോവിചോക് എന്ന വിഷയമാണ് നവല്‍നിയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയതെന്ന് ജര്‍മ്മനിയിലെ ആശുപത്രി വ്യക്തമാക്കിയിരുന്നു. ജര്‍മന്‍ മിലിട്ടറി ലാബുകളില്‍ നടത്തിയ പരിശോധനയിലാണ് വിഷം ഏതെന്ന് തിരിച്ചറിഞ്ഞത്. സൈബീരിയയില്‍ നിന്ന് മോസ്‌കോയിലേക്ക് വിമാനത്തില്‍ സഞ്ചരിക്കുന്നതിനിടെ നവാല്‍നിക്ക് ബോധം നഷ്ടമായത്. വിമാനത്താവളത്തില്‍ നിന്ന് നല്‍കിയ ചായയിലാണ് അദ്ദേഹത്തിന് വിഷം കലര്‍ത്തി നല്‍കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.