തൃശൂര്‍: ഉക്രെയ്‌നില്‍ നിന്നും നാട്ടിലെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികളുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും. രാജ്യത്തെവിടെയും പഠിക്കാന്‍ തയ്യാറാണെന്നും തുടര്‍ പഠനത്തിന് നിയമ ഭേദഗതി ഉള്‍പ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും സംഘടന ആവശ്യപ്പെട്ടു.
ലക്ഷങ്ങള്‍ വായ്പയെടുത്താണ് മെഡിക്കല്‍ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാല്‍ നാട്ടില്‍ തിരിച്ചെത്തി. യുദ്ധ ഭൂമിയിലേക്ക് മടക്കമില്ലെന്നും രാജ്യത്തെ കോളേജുകളില്‍ പഠിക്കാന്‍ അവസരം നല്‍കണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.
പലര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടമായി. ഇത് തിരികെ കിട്ടണം. ബാങ്ക് വായ്പയുള്‍പ്പെടെയുള്ള വെല്ലുവിളികളും നേരിടുന്നുണ്ട്. സര്‍ക്കാര്‍ ഇടപെടലില്ലാതെ വിദ്യാര്‍ഥികള്‍ക്ക് ടി സി ലഭിക്കില്ല. ഇപ്പോഴുള്ള ഓണ്‍ലൈന്‍ ക്ലാസ് ദീര്‍ഘ കാലം തുടരാനാവില്ലെന്നും വ്ദ്യാര്‍ത്ഥികള്‍ പറയുന്നു.
കര്‍ണാടക, തമിഴ്‌നാട് തുടങ്ങി അയല്‍ സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. കേരളവും ഇത് പിന്‍ തുടരണം എന്നാണ് വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യം. ഇക്കാര്യങ്ങള്‍ ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇവര്‍ മുഖ്യമന്ത്രിയെ കാണും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.