പ്രതിഷേധങ്ങള്‍ വീണ്ടും കടുക്കുന്നു; ലക്ഷദ്വീപില്‍ നിരാധനാജ്ഞ പ്രഖ്യാപിച്ചു

പ്രതിഷേധങ്ങള്‍ വീണ്ടും കടുക്കുന്നു; ലക്ഷദ്വീപില്‍ നിരാധനാജ്ഞ പ്രഖ്യാപിച്ചു

കവരത്തി: ലക്ഷദ്വീപില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെയാണ് നിരോധനാജ്ഞ. ദ്വീപില്‍ ഇന്ന് മുതല്‍ എന്‍സിപി പ്രതിഷേധം ദിനം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതിഷേധങ്ങള്‍ക്ക് തടയിടാനാണ് നടപടിയെന്ന് ലക്ഷദ്വീപ് എംപി പി.പി. മുഹമ്മദ് ഫൈസല്‍ വിമര്‍ശിച്ചു.

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ ദ്വീപില്‍ നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ആരാധനാലയങ്ങളില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ടിപിആര്‍ നിരക്ക് പൂജ്യമായിട്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഭരണകൂട നടപടികള്‍ക്കെതിരായ പ്രതിഷേധം തടയാനാണെന്ന് ദ്വീപ് നിവാസികള്‍ കുറ്റപ്പെടുത്തിയിരുന്നു.

കൂട്ടപ്പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടികളും ദ്വീപ് ഭരണകൂടം നടത്തിയിരുന്നുവെന്നാണ് ദ്വീപുകാരുടെ മറ്റൊരു ആക്ഷേപം. വിദ്യാഭ്യാസ വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിച്ചിരുന്ന 21 ഓളം ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടിരുന്നു. ഇതടക്കമുള്ള നടപടികള്‍ക്കെതിരെ വന്‍ പ്രതിഷേധ പരിപാടികള്‍ നടന്നിരുന്നു. പ്രതിഷേധം കടുക്കുന്ന സാഹചര്യത്തിലാണ് വീണ്ടും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന ആക്ഷേപമാണ് ദ്വീപ് നിവാസികള്‍ ഉന്നയിച്ചിരുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.