ധാമിക്കു വേണ്ടി രാജിവയ്ക്കാന്‍ തയാറായി ആറ് എംഎല്‍എമാര്‍; ഉത്തരാഖണ്ഡില്‍ സസ്‌പെന്‍സ് തുടരുന്നു

ധാമിക്കു വേണ്ടി രാജിവയ്ക്കാന്‍ തയാറായി ആറ് എംഎല്‍എമാര്‍; ഉത്തരാഖണ്ഡില്‍ സസ്‌പെന്‍സ് തുടരുന്നു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ആരു മുഖ്യമന്ത്രിയാകുമെന്ന കാര്യത്തില്‍ തീരുമാനം വൈകുന്നു. പുഷ്‌കര്‍ സിംഗ് ധാമി സ്വന്തം മണ്ഡലത്തില്‍ തോറ്റതാണ് തകര്‍പ്പന്‍ വിജയം നേടിയിട്ടും ബിജെപി സര്‍ക്കാര്‍ വരാന്‍ വൈകുന്നതിന് കാരണം. വിജയത്തിലേക്ക് നയിച്ച ധാമിയെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന വികാരമാണ് പാര്‍ട്ടിക്ക്. ധാമിക്ക് വീണ്ടും മത്സരിച്ച് ജയിക്കാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഒരുക്കമാണെന്ന് ആറ് എംഎല്‍എമാര്‍ അറിയിച്ചിട്ടുണ്ട്.

ഇന്നലെ പുഷ്‌കര്‍ ധാമി, രമേഷ് പൊഖ്രിയാല്‍, സംസ്ഥാന ബിജെപി അധ്യക്ഷന്‍ മദന്‍ കൗശിക് എന്നിവരുമായി മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവര്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ന് വൈകീട്ട് ഡെറാഡൂണില്‍ നടക്കുന്ന നിയമസഭാകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ പേര് പ്രഖ്യാപിക്കുമെന്നാണ് സൂചന.

കേന്ദ്ര നിരീക്ഷകരായ കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിങ്, മീനാക്ഷി ലേഖി എന്നിവര്‍ നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കും. ഇന്നലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ നാല് സംസ്ഥാനങ്ങളിലെയും സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ച് ബിജെപി ഉന്നതതല യോഗം ചര്‍ച്ച നടത്തിയിരുന്നു. 70 സീറ്റുള്ള സംസ്ഥാനത്ത് 41 സീറ്റുകള്‍ നേടിയാണ് ബിജെപി തുടര്‍ ഭരണമെന്ന ചരിത്രം കുറിച്ചത്. ആദ്യമായിട്ടാണ് ഉത്തരാഖണ്ഡില്‍ ഒരു സര്‍ക്കാരിന് തുടര്‍ച്ച ലഭിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.