ഉഗാണ്ട പാർലമെന്റ് സ്പീക്കർ അന്തരിച്ചു

ഉഗാണ്ട പാർലമെന്റ് സ്പീക്കർ അന്തരിച്ചു

ഉഗാണ്ട: ഉഗാണ്ട പാർലമെന്റ് സ്പീക്കർ ജേക്കബ് ഔലാനിയ അന്തരിച്ചു . അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്. അൻപത്തിയാറ് വയസായിരുന്നു.

ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളാൽ ഇക്കഴിഞ്ഞ ജനുവരി മാസം മുതൽ അദ്ദേഹം ഉഗാണ്ടയിലെ മുളാഗോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഫെബ്രുവരിയിൽ ആരോഗ്യ നില വഷളായതിനെ തുടർന്ന് അമേരിക്കയിലേക്ക് എയർലിഫ്റ്റ് ചെയ്യുകയായിരുന്നു.

"രാജ്യത്തെ ജനങ്ങളോട് വളരെയേറെ വിഷമത്തോടും വേദനയോടും കൂടെ നമ്മുടെ സ്പീക്കർ ജേക്കബ് ഔലാനിയ അമേരിക്കയിൽ വെച്ച് അന്തരിച്ച വിവരം ഞാൻ നിങ്ങളെ അറിയിക്കുന്നു" ഉഗാണ്ടയുടെ പ്രസിഡന്റ് യോവേരി മുസവേനി ഞായറാഴ്ച ഉച്ചയോടെ ട്വീറ്റ് ചെയ്തു.

യൂണിവേഴ്സിറ്റി പഠന കാലത്ത് അദ്ദേഹം യൂണിവേഴ്സിറ്റി സ്പീക്കർ ആയി ചുമതല വഹിച്ചിട്ടുണ്ട്. കാർഷിക സാമ്പത്തിക വിദഗ്‌ദ്ധനും അഭിഭാഷകനുമായ അദ്ദേഹം 2006 നും 2016നും ഇടയിൽ ഡെപ്യൂട്ടി സ്പീക്കർ ആയിരുന്നു.തുടർന്ന് 2021 ലെ തിരഞ്ഞെടുപ്പിൽ പതിനൊന്നാം പാർലമെന്റ് സഭയിലെ സ്പീക്കർ ആയി തിരഞ്ഞെടുക്കപ്പെട്ടു.

തന്റേതായിട്ടുള്ള ശൈലികൾ കൊണ്ട് വ്യത്യസ്തനായ ഒരു നേതാവായിരുന്നു അദ്ദേഹം.












വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.