സീഷെല്‍സില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം; മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് ഡല്‍ഹിയിലെത്തും

സീഷെല്‍സില്‍ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ക്ക് മോചനം; മലയാളികള്‍ ഉള്‍പ്പെടുന്ന സംഘം ഇന്ന് ഡല്‍ഹിയിലെത്തും

ന്യൂഡല്‍ഹി: മത്സ്യ ബന്ധനത്തിനിടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിന് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ സീഷെല്‍സില്‍ പിടിയിലായ ഇന്ത്യക്കാരെ മോചിപ്പിച്ചു. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 56 അംഗ സംഘം ഇന്ന് രാത്രിയോടെ ഡല്‍ഹിയിലെത്തും. മലയാളികള്‍ രണ്ടുപേരും വിഴിഞ്ഞം സ്വദേശികളാണ്.

മത്സ്യബന്ധന ബോട്ടുകളിലെ തമിഴ്നാട്ടുകാരായ അഞ്ച് ക്യാപ്റ്റന്മാരെ സീഷെല്‍സ് കോടതി റിമാന്‍ഡ് ചെയ്തു. ഇവരെ മോചിപ്പിക്കാനുള്ള നടപടികള്‍ നടക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മാസം 22 ന് കൊച്ചിയില്‍ നിന്നും അഞ്ചു ബോട്ടുകളിലായി പുറപ്പെട്ട സംഘത്തെയാണ് സീഷെല്‍സ് നേവി പിടികൂടിയത്.

വിഴിഞ്ഞം കടക്കുളം സ്വദേശികളായ ജോണി (34), തോമസ് (50) എന്നിവരാണ് ബോട്ടിലുണ്ടായിരുന്ന മലയാളികള്‍. തമിഴ്നാട് സ്വദേശിയുടെ ഇന്‍ഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും. പിടിയിലായ സംഘത്തില്‍ അഞ്ച് അസംകാരുമുണ്ട്. ശേഷിക്കുന്നവര്‍ തമിഴ്നാട് സ്വദേശികളാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് ബോട്ടിന് സമുദ്രാതിര്‍ത്തി മുറിച്ചു കടക്കേണ്ടി വന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.