കുവൈറ്റ്: കുവൈറ്റില്‍ ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ട്രാഫിക് സര്‍വിസ് സെന്‍റര്‍ തുറന്നു. ഗതാഗത വകുപ്പ് ആസ്ഥാനത്തുതന്നെയാണ് ഭിന്നശേഷിക്കാരുടെ വിവിധ സേവനങ്ങള്‍ക്കായി പ്രത്യേക കേന്ദ്രം തുറന്നത്. ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍, വാഹന രജിസ്ട്രേഷന്, മറ്റു കാര്യങ്ങള്‍ എന്നിവക്ക് ഭിന്നശേഷിക്കാര്‍ വീല്‍ചെയറില്‍നിന്ന് ഇറങ്ങാതെതന്നെ കഴിയുന്ന ഡ്രൈവ് ത്രൂ സര്‍വിസാണ് ആരംഭിച്ചത്.
ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഇസ്സാം അല്‍ നഹാം ഉദ്ഘാടനം നിര്‍വഹിച്ചു. കേന്ദ്രം കൂടുതല്‍ വികസിപ്പിക്കാനുള്ള തയാറെടുപ്പിലാണ് മന്ത്രാലയമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ജമാല്‍ അല്‍ സായിഗ്, ഭിന്ന ശേഷി വകുപ്പിലെ സൈക്ലോജിക്കല്‍ ഡയറക്ടര്‍ ഹനാദി അല്‍ മുബൈലിഷ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.