ടെക്‌സസിലും ഒക്ക്‌ലഹോമയിലും കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; പല നഗരങ്ങളിലും വൈദ്യുതിത്തകരാര്‍

 ടെക്‌സസിലും ഒക്ക്‌ലഹോമയിലും കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്; പല നഗരങ്ങളിലും വൈദ്യുതിത്തകരാര്‍


ഡാളസ്: സെന്‍ട്രല്‍ ടെക്‌സസിലും ഒക്ക്‌ലഹോമയിലും കനത്ത നാശം വിതച്ച് ചുഴലിക്കാറ്റ്. മരങ്ങള്‍ പിഴുതെറിഞ്ഞ് ആഞ്ഞടിച്ച 'ടൊര്‍ണാഡോ' നിരവധി വീടുകള്‍ തകര്‍ത്തു. ഹൈവേകളും വിമാനത്താവളങ്ങളും അടച്ചു.മേഖലയില്‍ ശക്തമായ കൊടുങ്കാറ്റകളുടെ പരമ്പരയ്ക്കു സാധ്യതയുണ്ടെന്നും ഇത് കുറച്ച് ദിവസത്തേക്ക് തുടരാമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ പറഞ്ഞു.

തകര്‍ന്ന വീടുകളുടെയും തെരുവുകളില്‍ നിറഞ്ഞിരിക്കുന്ന അവശിഷ്ടങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ധാരാളമായുണ്ട്. 45,000-ലധികം ജനങ്ങള്‍ക്ക് വൈദ്യുതിയില്ലാതായിട്ടുണ്ടെന്ന് PowerOutage.us പറഞ്ഞു.യുഎസ് ന്യൂസ് നെറ്റ്വര്‍ക്കുകള്‍ പുറത്തുവിട്ട ഡ്രോണ്‍ ഫൂട്ടേജുകളില്‍ നഗരങ്ങളിലെ നാശം വ്യക്തമാണ്.


ടെക്‌സസിലെ പട്ടണങ്ങളായ ജാക്സ്ബോറോ, ലുലിംഗ്, റൗണ്ട് റോക്ക് എന്നിവിടങ്ങളില്‍ നിന്നും ഒക്ക്‌ലഹോമയിലെ കിംഗ്സ്റ്റണില്‍ നിന്നുമാണ് ചുഴലിക്കാറ്റിന്റെ ഭീകരതാണ്ഡവം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇനിയും ചുഴലിക്കാറ്റുകള്‍ ഉണ്ടായേക്കുമെന്ന് യുഎസ് നാഷണല്‍ വെതര്‍ സിസ്റ്റം (NWS) മുന്നറിയിപ്പ് നല്‍കി. ശക്തമായ ഇടിമിന്നലുകളും വെള്ളപ്പൊക്കവും ഉള്‍പ്പെടുന്ന രൂക്ഷമായ കാലാവസ്ഥ ഉണ്ടാകുമെന്നാണ് പ്രവചനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.