പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യങ്ങളിൽ തുടരുന്ന ക്രിസ്ത്യൻ പീഡന പരമ്പരകളിൽ അതിയായ ദുഃഖം പ്രകടിപ്പിച്ച് നൈജീരിയയിലെ ക്രിസ്ത്യൻ മത നേതാക്കൾ

പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യങ്ങളിൽ തുടരുന്ന ക്രിസ്ത്യൻ പീഡന പരമ്പരകളിൽ അതിയായ ദുഃഖം പ്രകടിപ്പിച്ച് നൈജീരിയയിലെ ക്രിസ്ത്യൻ മത നേതാക്കൾ

നൈജീരിയ: പടിഞ്ഞാറൻ ആഫ്രിക്കയിലെ രാജ്യങ്ങളിൽ തുടരുന്ന ക്രിസ്ത്യൻ പീഡന പരമ്പരകളിൽ അതിയായ ദുഃഖം പ്രകടിപ്പിച്ച് നൈജീരിയയിലെ ക്രിസ്ത്യൻ മത നേതാക്കൾ. ഞായറാഴ്ച കടുനാ സംസ്ഥാനത്തെ കൗര ലോക്കൽ ഗവൺമെന്റ് ഏരിയയിൽ കൊള്ളക്കാരുടെ ആക്രമണത്തിൽ ഏകദേശം പതിനഞ്ചോളം ആളുകൾ കൊല്ലപ്പെടുകയും നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും വീടുകൾ കത്തി നശിക്കുകയും ചെയ്തു.

ആക്രമണത്തെ തുടർന്ന് ഗവൺമെന്റ് തെക്കൻ കടുനയിലെ ജെമെയിലും കൗരയിലും 24 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു. "ഗവൺമെന്റിന്റെയും സുരക്ഷാ സേനയുടെയും സഹായത്താൽ മാത്രമേ ആളുകൾ കൊല്ലപ്പെടുന്നത് തടയുവാൻ കഴിയുകയുള്ളു. ഗവൺമെന്റും സുരക്ഷാ സേനയും ഇത്തരത്തിലുള്ള ആക്രമണങ്ങൾ തടയുവാൻ കാര്യമായ നടപടികൾ എടുത്തില്ലെങ്കിൽ നമ്മുടെ സംസ്ഥാനത്ത് കൊലപാതകങ്ങളും അക്രമങ്ങളും ഇനിയും തുടരും" ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയിലെ (CAN ) നേതാക്കൾ പറഞ്ഞു.

കൗരയിൽ നടത്തിയ ആക്രമണത്തിൽ ആളുകളെ ചുട്ടു കൊല്ലുന്നതുൾപ്പടെ ഭീകരമായ കാഴ്ചകൾ ആണുള്ളതെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു. ഗവൺമെന്റ് നൽകുന്ന വാഗ്ദാനങ്ങൾ അല്ലാതെ കാര്യക്ഷമമായ ഒരു നടപടികളും നടപ്പിലാകുന്നില്ല. ജനങ്ങളുടെ സ്വത്തിനും ജീവനും ഭീഷണിയാകുന്ന ഇത്തരം അക്രമങ്ങൾ ഗവൺമെന്റും സുരക്ഷാ സേനയും ഇടപെട്ടു അവസാനിപ്പിക്കണം എന്ന് ക്രിസ്ത്യൻ നേതാക്കൾ ആവശ്യപെടുന്നു.

"ആക്രമങ്ങൾ സംഭവിക്കുമ്പോൾ സർക്കാർ നടത്തുന്ന പതിവ് മാധ്യമ അപലനം കൊണ്ട് ഒന്നും അവസാനിക്കുന്നില്ല.കൊലയാളികളെയും തട്ടിക്കൊണ്ടുപോകുന്നവരെയും അറസ്റ്റ് ചെയ്യുന്നത് കാണുവാൻ ഞങ്ങൾ കാത്തിരിക്കുന്നു" നൈജീരിയയിലെ കാത്തലിക് ബിഷപ്‌സ് കോൺഫറൻസ് (സിബിസിഎൻ) പ്രതിനിധികൾ ഉൾപ്പെടുന്ന ക്രിസ്ത്യൻ എന്റിറ്റിഅധികൃതർ കൂട്ടിച്ചേർക്കുന്നു.

"കഴിഞ്ഞ നാലു വർഷത്തിനിടയിൽ കടുന സംസ്ഥാനത്ത് നിരവധി ജീവനുകൾ നഷ്ടപ്പെട്ടു , ഓരോ തവണയും അക്രമങ്ങൾ നടക്കുമ്പോഴും സർക്കാരിന്റെ പ്രതികരണം മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുകയാണ് ചെയുന്നത്. ദുഃഖകരമെന്നു പറയട്ടെ മരിച്ചവർക്കു വാർത്തകൾ വായിക്കുവാനോ കേൾക്കുവാനോ കഴിയുകയില്ല" CAN ഉദ്യോഗസ്ഥൻ പറയുന്നു.

ക്രിസ്റ്റ്യൻ സോളിഡാരിറ്റി വേൾഡ് വൈഡ്ന്റെ (CSW) റിപ്പോർട് അനുസരിച്ച് 11 സൈനിക സ്ഥാപനങ്ങളുടെ ആസ്ഥാനമായിരുന്നിട്ടും കടുന സംസ്ഥാനം ഭീകരമായ ആക്രമണങ്ങൾക്കു ഇരയാകുന്നു. ഈ മാസമാദ്യം ദി കേബിൾ ഇൻഡക്സ് പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകൾ അനുസരിച്ച് 2021-ൽ നൈജീരിയയിൽ ഏറ്റവും കൂടുതൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംസ്ഥാനവും കടുന ആണ്.

"എല്ലാ പൗരന്മാരോടും ഉണർന്ന് ആവശ്യമുള്ളത് ചെയ്യാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു, അവരുടെ ജീവിതത്തെയും സമൂഹത്തെയും സംരക്ഷിക്കുക. നിങ്ങളെ സംരക്ഷിക്കുന്നതിൽ ഒരു ഗവൺമെന്റ് പരാജയപ്പെടുമ്പോൾ, സ്വയം പ്രതിരോധിക്കാനുള്ള ഒരു മാർഗം നിങ്ങൾ കണ്ടെത്തണം" മത നേതാക്കന്മാർ കടുനയിലെ ജനങ്ങളോട് ആഹ്വാനം ചെയുന്നു.

സംസ്ഥാനത്ത് നടക്കുന്ന ആസൂത്രിത കൊലപാതകങ്ങളും തട്ടിക്കൊണ്ടുപോകലുകളും തീവ്രവാദ പ്രവർത്തനങ്ങളും ഉടനടി തടയാൻ വേണ്ട സഹായം ചെയ്യണം എന്ന് ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ നേതാക്കന്മാർ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.