ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രലിൽ  വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാള്‍ ആഘോഷിച്ചു

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് കത്തീഡ്രലിൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണ തിരുനാള്‍ ആഘോഷിച്ചു. മാര്‍ച്ച് 20 ഞായറാഴ്ച 11.15ന് നടന്ന വിശുദ്ധ കുര്‍ബാനയോടനുബന്ധിച്ചാണ് തിരുന്നാളാഘോഷം നടന്നത്.

റവ.ഡോ. ജോര്‍ജ്ജ് ദാനവേലില്‍ മുഖ്യ കാർമ്മികനായിരുന്ന കുർബാനയിൽ വികാരി റവ.ഫാദര്‍ തോമസ് കടുകപ്പിള്ളില്‍ സഹ കാർമ്മികത്വം വഹിച്ചു. റവ ഡോ ജോർജ് ദാനവേലിൽ തിരുനാള്‍ സന്ദേശം പങ്ക് വെച്ചു. വത്തിക്കാനിലെ വി യൗസേപ്പിന്റെ പേരിലുള്ള നൂറാമത്തെ ഫൗണ്ടനായിരുന്നു സന്ദേശത്തിലെ മുഖ്യ വിഷയം. ഫൗണ്ടനും അതിനു ചുറ്റുമുള്ള,വി യൗസേപ്പ് പിതാവിന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ആറ് സംഭവങ്ങൾ ചിത്രീകരിച്ചിരിക്കുന്ന ആറ് കല്ലുകളും സന്ദേശത്തിലെ മുഖ്യ വിഷയമായി. മാതാവുമായുള്ള വിവാഹ സമ്മതം, മാലാഖ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുന്നത്, യേശുവിന്റെ ജനനം, ഈജിപ്തിലേക്കുള്ള പലായനം, ബാലനായ യേശുവിനെ ദേവാലയത്തിൽ വച്ച് കണ്ടുകിട്ടുന്നത്, യൗസേപ്പ് പിതാവിന്റെ പണിശാല എന്നീ സംഭവങ്ങളാണ്, ആറ് കല്ലുകളിൽ കൊത്തി ചിത്രീകരിച്ചിരിക്കുന്നത്. വി യസേപ്പിതാവിനെപ്പോലെ നമ്മെയും പലപ്പോഴും ദൈവം പലായനം ചെയ്യിക്കാറുണ്ടെന്നും നമ്മുടെ ജീവിതങ്ങളിൽ അവ വ്യക്തമാണെന്നും ദാനവേലിൽ അച്ഛൻ ചൂണ്ടിക്കാണിച്ചു. നല്ല മരണത്തിന്റെ മധ്യസ്ഥനും കുടുംബ പാലകനുമായ വി യൗസേപ്പ് പിതാവിന്റെ മാധ്യസ്ഥം എപ്പോഴും തേടണമെന്നും അച്ചൻ ഓർമ്മിപ്പിച്ചു.



കോവിഡ് മാനദണ്ഡങ്ങളിൽ വന്ന ഇളവ് ഏവർക്കും ദേവാലയത്തിൽ നേരിട്ടെത്തി ബലിയർപ്പിക്കാൻ അവസരമായി. വളരെ  പ്രസന്നമായ കാലാവസ്ഥ പള്ളിക്ക് ചുറ്റുമുള്ള പ്രദക്ഷിണവും ചെണ്ടമേളവും സാധ്യമാക്കി. കുബാനയ്ക്ക് ശേഷം നേർച്ച ഭക്ഷണവും തയാറാക്കിയിരുന്നു. ജോൺ മണ്ണഞ്ചേരിയുടെ നേതൃത്വത്തിൽ ആയിരുന്നു നേര്ച്ച ഭക്ഷണം തയാക്കിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.