ഡൽഹിയിൽ മൂന്നാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ

ഡൽഹിയിൽ മൂന്നാംഘട്ട കോവിഡ് വ്യാപനം രൂക്ഷമായി: പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ

ഡൽഹി: ഡൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനം ഗുരുതരമായതിന് പിന്നാലെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്ര സർക്കാർ. പരിശോധന വർധിപ്പിക്കാനും ഐസിയു ബെഡുകളുടെയും ആരോഗ്യ പ്രവർത്തകരുടെയും കുറവ് നികത്താനും നടപടി ആരംഭിച്ചു. ഡൽഹിയിൽ മൂന്നാം ഘട്ട കോവിഡ് വ്യാപനവും മലീനീകരണവും രൂക്ഷമായതോടെ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ഉന്നതതല യോഗം വിളിച്ചിരുന്നു.

ഇതിന് ശേഷമാണ് പ്രതിരോധ നടപടികൾ ഊർജിതമാക്കിയത്. ഡിആർഡിഒ കേന്ദ്രത്തിൽ 750 ഐസിയു കിടക്കകൾ ലഭ്യമാക്കും. സിഎപിഎഫിൽ നിന്നും ആരോഗ്യപ്രവർത്തകരെ എത്തിക്കും. നേരിയ ലക്ഷണങ്ങൾ ഉള്ളവർക്ക് ചികിത്സക്കായി എംസിഡി ആശുപത്രികൾ സജ്ജമാക്കും. കോവിഡ് പരിശോധന ഇരട്ടിയാക്കി പരിശോധന ഒരു ലക്ഷത്തിലധികമാക്കും.പരിശോധന കുറവുള്ളിടങ്ങളിൽ ടെസ്റ്റിങ് വാനുകൾ എത്തിക്കും.

സ്വകാര്യ ആശുപത്രികളിലെ ചികിത്സ വിലയിരുത്താൻ മൾട്ടി ഡിപ്പാർട്ട്മെന്റ് ടീമുകളും രൂപീകരിച്ചിട്ടുണ്ട്. ഇന്നലെ മൂന്ന് മണി വരെയുള്ള കണക്ക് പ്രകാരം 95 മരണവും 3235 കേസുകളും ഡല്ഹിയിൽ റിപ്പോർട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.