ഡൽഹി: റിപ്പോ-റിവേഴ്‌സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ മുന്നോട്ട് പോകാനാണ് ആർ.ബി.ഐ തീരുമാനം. രാജ്യത്ത് സമ്പത്ത് വ്യവസ്ഥ വേഗത്തിൽ മെച്ചപ്പെടുന്നു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒക്ടോബറിൽ പണപ്പെരുപ്പം ആറര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.61 ശതമാനത്തിൽ എത്തിയ സാഹചര്യം നിലനിൽക്കുമ്പോഴാണ് റിസർവ് ബാങ്കിന്റെ തീരുമാനം.
കോറോണ ഭീതി ഒഴിയാത്ത രാജ്യത്ത് വീണ്ടും പരിഷ്‌കരണത്തിന് ഒരുങ്ങുകയാണ് ആർബിഐ. ഇന്ത്യൻ സമ്പദ്വ്യവസ്ഥ പ്രതീക്ഷിച്ചതിലും വേഗത്തിൽ കരകയറുന്നുവെന്ന വിലയിരുത്തലിനെ മുൻനിർത്തിയാണ് റിസർവ് ബാങ്കിന്റെ നടപടി. ഉപഭോക്തൃ വിലക്കയറ്റം മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തിയതായി റിസർവ് ബാങ്ക് കരുതുന്നു. നാലാം പാദത്തിൽ നാണയപ്പെരുപ്പം ആറ് ശതമാനത്തിന് മുകളിലാകും എന്നാണ് പ്രതീക്ഷ.
നിരക്കുകൾ മാറ്റംവരുത്താതെ മുന്നോട്ട് പോകാനാണ് ആർ.ബി.ഐയുടെ തിരുമാനം. ഡിസംബറിലെ സാമ്പത്തിക അവലോകന യോഗത്തിൽ ആർബിഐ ഇക്കാര്യത്തിൽ തീരുമാനമെടുക്കും. അടിസ്ഥാന സാമ്പത്തിക പ്രതിഫലങ്ങൾ പരിഗണിക്കണം എന്ന നിർദേശം മാറ്റിവച്ചാണ് ആർ.ബി.ഐയുടെ തീരുമാനം. ഉപഭോക്തൃ വിലക്കയറ്റം ഒക്ടോബറിൽ വൈറസ് ബാധ രൂക്ഷമാകുന്നതിന് മുമ്പുണ്ടായിരുന്ന സ്ഥിതിയിലെത്തി കഴിഞ്ഞു എന്നാണ് വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.