സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍...!

സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍...!

മാനസിക സമ്മര്‍ദങ്ങളിലൂടെ കടന്നു പോകുമ്പോള്‍ മനസിന് സന്തോഷം നല്‍കാന്‍ സഹായിക്കുന്ന ഉപാധികളെ നാം ആശ്രയിക്കാറുണ്ട്. സംഗീതമോ, സിനിമയോ, യാത്രയോ അല്ലെങ്കില്‍ മറ്റേതെങ്കിലും വിനോദ ഉപാധികളോ അങ്ങനെ എന്തുമാകാം.

ചിലര്‍ ദുഃഖത്തെയോ സമ്മര്‍ദത്തെയോ മറികടക്കാന്‍ ഭക്ഷണത്തെ ആശ്രയിക്കാറുണ്ട്. പിസ, ഫ്രൈഡ് ചിക്കന്‍, ഐസ്‌ക്രീം, ബിരിയാണി എന്നിങ്ങനെ പല വിഭവങ്ങളും ഇതിനായി തെരഞ്ഞെടുക്കാറുണ്ട്. എന്നാല്‍ ഇത്തരം വിഭവങ്ങളെല്ലാം തന്നെ താല്‍ക്കാലികമായ സന്തോഷം മാത്രമാണ് പ്രദാനം ചെയ്യുന്നത്. ഈ രീതിയില്‍ ഭക്ഷണം കഴിക്കുന്നത് 'സ്‌ട്രെസ് ഈറ്റിംങി'ലേക്ക് നയിക്കാനും സാധ്യതയുണ്ട്.

അതേസമയം മറ്റ് ചില ഭക്ഷണങ്ങള്‍ തികച്ചും ശാസ്ത്രീയമായിത്തന്നെ സന്തോഷം നല്‍കാനും മൂഡ് മാറ്റാനും സഹായകമാണ്. പ്രത്യേകിച്ച് ദീര്‍ഘ നേരത്തേക്ക് നീണ്ടു നില്‍ക്കുന്ന രീതിയില്‍ സന്തോഷം നല്‍കുന്നവ. അത്തരത്തിലുള്ള ചില ഭക്ഷണങ്ങളെയാണ് ഇനി പരിചയപ്പെടുത്തുന്നത്.

ഒന്ന്...

സീസണല്‍ ഫ്രൂട്ട്സ്, ബെറികള്‍, പച്ചക്കറികളെല്ലാം ധാരാളമായി ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സഹായിക്കും. പ്രത്യേകിച്ച് കീടനാശിനി ഉപയോഗിക്കാതെ വളര്‍ത്തിയെടുത്ത ഫലങ്ങളും പച്ചക്കറികളുമാണ് ഏറ്റവും ഉചിതം.

രണ്ട്...

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണകളുടെ കാര്യത്തില്‍ പൊതുവെ ഏവര്‍ക്കും പരാതിയാണ്. ഇത് ആരോഗ്യത്തിന് നല്ലതല്ലെന്നാണ് അഭിപ്രായം. എന്നാല്‍ ആരോഗ്യകരമായ എണ്ണകളാണെങ്കില്‍ മിതമായ അളവില്‍ ഉപയോഗിക്കുമ്പോള്‍ ശരീരത്തിന് നല്ലതാണ്. സന്തോഷം നല്‍കാനും ഇത് കാരണമാകുന്നു.

മൂന്ന്...

മിക്ക വീടുകളിലും ദിവസവും ഉപയോഗിക്കുന്നൊരു ഭക്ഷണസാധനമാണ് മുട്ട. ഉന്മേഷം പകരാനും പ്രോട്ടീന്‍ വര്‍ധിപ്പിക്കാനുമെല്ലാം സഹായകമായ ഭക്ഷണമാണ് മുട്ട. ഇത് സന്തോഷം പകരാനും ഉത്തമമാണ്.

നാല്...

ഗ്ലൈസമിക് സൂചിക വര്‍ധിച്ച ഭക്ഷണം കഴിക്കുമ്പോള്‍ മയക്കവും ഉന്മേഷക്കുറവും അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതേസമയം ഗ്ലൈസമിക് സൂചിക കുറഞ്ഞ ഭക്ഷണമാണെങ്കില്‍ അവ സന്തോഷം പകരാന്‍ സഹായകമാണ്.

അഞ്ച്...

പെട്ടെന്ന് തന്നെ മൂഡ് മാറ്റാനും സന്തോഷം പ്രദാനം ചെയ്യാനും സഹായകമായൊരു ഭക്ഷണമാണ് ഡാര്‍ക് ചേക്ലേറ്റ്. സന്തോഷം നല്‍കുന്ന ഹോര്‍മോണായ സെറട്ടോണിന്‍ കൂട്ടാന്‍ ഡാര്‍ക് ചോക്ലേറ്റ് സഹായകമാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.