കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-2 (ഒരു സാങ്കൽപ്പിക കഥ)

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-2 (ഒരു സാങ്കൽപ്പിക കഥ)

ജോസ്സൂട്ടിക്കുട്ടാസ്സിന്റെ കണ്ണ് തെള്ളി.!!
വായ പൊളിച്ച് അവൻ ഇരുന്നു...!!
പാറിപ്പറന്നുവന്ന തേൻകുരുവി.., അവന്റെ
തൊണ്ടക്കുഴിയിലേക്ക് പാഞ്ഞു..!
ശ്വാസം മുട്ടലിന്റെ ബഹളംകേട്ട്, സൂസ്സന്നാമ്മ
തിരിഞ്ഞുനോക്കി.! അവിശ്വസ്സനീയം...!!
പ്രാണരക്ഷാർത്ഥം, കുരുവി പിടയുന്നു..!!
അവൾ കുരുവിയെ..മെല്ലെ പുറത്തെടുത്തു..!
കുരുവി നൂറേൽ പറന്നു..!!
ജോസ്സൂട്ടി വലിയവായിൽ ശ്വാസം വിട്ടു..!!
'ഇതെങ്ങനെ സംഭവിച്ചു..?'സൂസ്സന്ന
അവന്റെ തോളിൽ തടവി.!
'12-ാം ക്ളാസ്സിൽ പഠിക്കുന്നവളുടെ സ്വപ്നം.!'
ജോസ്സൂട്ടി സ്വയം പറഞ്ഞു..!!
ഇരുവരും..., 'പ്ളസ്സ്-ടൂ'.., വിശിഷ്ടമായ
പരീക്ഷാഫലത്തോടെ ജയിച്ചു..!!
രണ്ടു വീടുകളിലും ഭയങ്കര 'സന്തോയം'!
പറന്നുപോയ പഞ്ചവർണ്ണക്കിളിയോട്...,
കുഞ്ഞച്ചനും ഔസ്സേപ്പച്ചനും പറഞ്ഞു....
'അറിഞ്ഞോ...പിള്ളാര് 12-ാംതരം ജയിച്ചു..!'
'ജോസ്സൂട്ടി' ഒരു വലിയ എഞ്ചിനീയർ
ആകണമെന്ന് ഔസ്സേപ്പച്ചൻ ശഠിച്ചു...!
'..എന്നേപ്പോലെ എന്നും കെട്ടുവള്ളത്തിൽ
ഉറങ്ങേണ്ട ഗതി നിനക്ക് ഉണ്ടാകരുത്...'
ഔസ്സേപ്പച്ചൻ സസ്നേഹം ഓർമ്മിപ്പിക്കും..!
കുഞ്ഞച്ചന്റെ ഫ്ളോറിഡായിലെ നേഴ്സ്സേച്ചി..,
സൂസ്സന്നാമ്മ അമേരിക്കയിൽ കുടിയേറി
പഠിക്കുവാനുള്ള നടപടിക്രമങ്ങൾ തുടങ്ങി..!
വിസ്സായുടെ അറിയിപ്പെത്തി...!
ടാംമ്പായിൽനിന്ന് യാത്രാ ടിക്കറ്റുമെത്തി.!
ഔസ്സേപ്പച്ചന്റെ നാലുകാലോലപ്പുരയിൽ,
വിരുന്നൊരുങ്ങി; എന്നാ മണം..എന്നാ മണം..!
കുഞ്ഞച്ചൻകുടുംബസമേതം കാലേയെത്തി!
സ്ത്രീകൾ തേങ്ങുന്നു.! കണ്ടപ്പോഴേക്കും,
കുടുംബിനികൾ മത്സരിച്ചു മത്സരിച്ച്
'മൂക്കട്ട' പിഴുതെറിയുന്നു..; ലങ്കാദഹനത്തിലെ
തീ നാളങ്ങളെപ്പോലെ.!!
അന്തിക്കള്ളിന്റെ ചെറിയ കൂജയുമായി..,
പുരുഷന്മാർ മുറ്റത്തേക്കിറങ്ങി..! കാലിയായ
കുജകൾ തെങ്ങിൻചുവട്ടിൽ എറിഞ്ഞുടച്ചു.!
പെണ്ണമ്മയേ തോണ്ടി വിളിച്ചുംകൊണ്ട്....,
കുഞ്ഞന്നാമ്മ മുറ്റത്തേക്ക് വന്നു.; അവരുടെ
കൈയിൽ..ആവി പറക്കുന്ന കക്കയിറച്ചി..!!
അരപ്പിന്റെ അപാരമായ സൌരഭ്യത്തിൽ..,
കള്ളിൻ കൂജകൾ വീണ്ടും ഉടഞ്ഞൊടിഞ്ഞു.!
പൂർണ്ണചന്ദ്രൻ ഉദിച്ച് ഉയർന്ന് നീങ്ങുന്നു...!!
'ഇന്നേക്ക് നാലാംനാളിൽ..., ഈ നമ്മുടെ
ജോസ്സൂട്ടിയുടേം സൂസ്സന്നാമ്മയുടേം കല്യാണം
ഉറപ്പിക്കുന്നു..! പിള്ളാരുടെ 'മനസ്സമ്മതം'
നീട്ടിക്കണ്ടാ.; പോക്കിനുമുമ്പ് നടത്തണം..'!
'..ആക്ഷേപം ഇല്ലേ...!' പിള്ളാർ അറിയിച്ചു...!'
പള്ളീലച്ചനും, കൈക്കാരനും കാലേ എത്തി.!
സ്വന്തക്കാർ ഓരോരുത്തരായി വന്നിറങ്ങി..!
പിള്ളാരുടെ മനസ്സമ്മതം മംഗളമായി നടന്നു.!
കഷ്ടിച്ച് ഒരാഴ്ചകൂടി കുമരകവാസം..!!
ഇരുവരും ഉന്നതവിദ്യാഭ്യാസത്തിന്റെ പടികൾ
കയറുവാനുള്ള കടമ്പകൾ ചർച്ചചെയ്തു..!
----------------------( തു ട രും...... )------------------------


ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോഡുകളും വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.