പാചകറാണി മത്സരം വിജയകരമാക്കി ഷിക്കാഗോ മലയാളി അസോസിയേഷൻ

പാചകറാണി മത്സരം വിജയകരമാക്കി ഷിക്കാഗോ മലയാളി അസോസിയേഷൻ

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ വനിതാദിന ആഘോഷങ്ങളോടനുബന്ധിച്ച് പാചകറാണി മത്സരങ്ങൾ നടത്തി. മലയാളി അസോസിയേഷൻറെ ചരിത്രത്തിൽ ഇദംപ്രഥമമായി നടത്തിയ ഈ മത്സരം വൻ വിജയമാക്കി മാറ്റുവാൻ സാധിച്ചതിൽ സംഘാടകർക്ക് ചാരിതാർത്ഥ്യം.

ലതാ ചിറയിൽ കൂള, നീത ജോർജ് അടങ്ങുന്ന ടീം ആണ് പാചകറാണി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത്. സുശീല ജോൺസൺ, കിറ്റി തോമസ് ടീം രണ്ടാം സ്ഥാനവും മിന്ന ജോൺ, ട്രസി  കണ്ടകുടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മേഴ്‌സി ആലക്കൽ, മിന്നു മാണി ടീമും നീനു കാട്ടൂക്കാരൻ, ഷെറിൻ വർഗീസ് ടീമും പ്രോത്സാഹന സമ്മാനങ്ങൾ നേടി.



ചിക്കാഗോയിലെ പ്രശസ്ത പാചക വിദഗ്ധരായ ജീനിൽ ജോസഫ്, ഏലമ്മ ചൊള്ളമ്പേൽ, രാകേഷ് എന്നിവരാണ് വാശിയേറിയ ഈ പാചകറാണി മത്സരത്തിന് വിധികർത്താക്കളായി എത്തിയത്. ഓരോ ടീമും ഒന്നിനൊന്നു മികച്ചതും രുചികരവുമായാണ് തങ്ങളുടെ വിഭവങ്ങളൊരുക്കിയിരുന്നത് എന്ന് വിധികർത്താക്കൾ വിലയിരുത്തി.

ചിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം കോർഡിനേറ്റർസ് ആയ ഡോക്ടർ റോസ് വടകര, ഷൈനി തോമസ്,  ഡോ സ്വർണ്ണം ചിറമേൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി. വിമൻസ് ഫോറം കമ്മിറ്റിയംഗങ്ങളായ ഡോക്ടർ സൂസൻ ചാക്കോ,സാറാ അനിൽ, ജൂബി വള്ളിക്കളം എന്നിവർ മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചു. ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോഷി വള്ളിക്കളം, സെക്രട്ടറി ലീല ജോസഫ്,  ജോയിൻ സെക്രട്ടറി ഡോ സിബിൾ ഫിലിപ്പ്, ട്രഷറർ ഷൈനി ഹരിദാസ്, ജോയിന്റ് ട്രഷറർ വിവീഷ് ജേക്കബ് എന്നിവർ പരിപാടികളുടെ മേൽനോട്ടം വഹിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.