കൊപ്പേൽ സെന്റ് അൽഫോൻസായിൽ ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ഉദ്ഘാടനം ചെയ്തു

കൊപ്പേൽ സെന്റ് അൽഫോൻസായിൽ ചെറുപുഷ്പ മിഷൻ ലീഗ് ശാഖ ഉദ്ഘാടനം ചെയ്തു

കൊപ്പേൽ (ടെക്‌സാസ്): ഭാരതസഭയിലെ ഏറ്റവും വലിയ അല്മായ പ്രേഷിത സംഘടനയായ ചെറുപുഷ്പ മിഷൻ ലീഗിന്റെ (Little Flower Mission League) 75ാം വർഷ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചു, ശാഖയുടെ ഇടവകാതല രൂപീകരണവും പ്രവർത്തനോൽഘാടനവും സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്നു. ചെറുപുഷ്പ മിഷൻ ലീഗ് (LFML) പാരീഷ് തല ഡയക്ടറും സെന്റ് അൽഫോൻസാ ഇടവകവികാരിയുമായ ഫാ ജേക്കബ് ക്രിസ്റ്റി പറമ്പുകാട്ടിൽ പ്രാർത്ഥനാശംസകളോടെ ഉദ്ഘാടനം നിർവഹിച്ചു. ഫാ. അഗസ്റ്റിൻ ചേന്നാട്ട് സന്നിഹിതനായിരുന്നു.

മാർച്ച് 27 ഞായാറാഴ്ച വിശുദ്ധ കുർബാനക്ക് ശേഷം ദേവാലയത്തിലായിരുന്നു ചടങ്ങുകൾ. സ്നേഹം ത്യാഗം സഹനം സേവനം എന്നീ സന്ദേശങ്ങൾ ഉയർത്തിയ എല്‍എഫ്‌എംഎൽ ജൂബിലി ബാനറും പതാകയുമേന്തി അനുഗമിച്ച കുട്ടികളുടെയും മറ്റു ഭാരവാഹികളുടെയും സാന്നിദ്ധ്യത്തിലായിരുന്നു പരിപാടികൾ.


ഫാ ജേക്കബ് ക്രിസ്റ്റി അനുഗ്രഹ പ്രഭാഷണം നടത്തി. എൽഎഫ്‌എംഎൽ ശാഖാ ജോയിന്റ് ഡയറ്കടറും സിസിഡി അധ്യാപികയുമായ റോസ്മേരി ആലപ്പാട്ട്, എൽഎഫ്‌എംഎൽ സൗത്ത് വെസ്റ്റ് സോൺ ഓർഗനൈസറും സിസിഡി അധ്യാപികയുമായ ആൻ ടോമി, അമ്പിളി ജഗൻ (സിസിഡി കോ-ഓർഡിനേറ്റർ) , ഷിജോ തോമസ് (സിസിഡി  അസി. കോർഡിനേറ്റർ) തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുത്തു പരിപാടികൾക്ക് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.