കോവിഡ് രണ്ടാം ബൂസ്റ്റര്‍ ഡോസിന് യു.എസില്‍ എഫ്.ഡി.എ അംഗീകാരം

കോവിഡ് രണ്ടാം ബൂസ്റ്റര്‍ ഡോസിന് യു.എസില്‍ എഫ്.ഡി.എ അംഗീകാരം

വാഷിങ്ടണ്‍ ഡി.സി: കോവിഡ് രണ്ടാം ബൂസ്റ്റര്‍ ഡോസിനും അമേരിക്കയില്‍ അംഗീകാരം. 50 വയസു കഴിഞ്ഞവര്‍ക്കും പ്രതിരോധശേഷി കുറഞ്ഞവര്‍ക്കുമാണ് രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്‍ (എഫ്.ഡി.എ) ഇതിനുള്ള അംഗീകാരം നല്‍കി. ആദ്യത്തെ ബൂസ്റ്റര്‍ ഡോസ് എടുത്ത് നാല് മാസമെങ്കിലും കഴിഞ്ഞവര്‍ക്ക് ഫൈസര്‍ അല്ലെങ്കില്‍ മോഡേണ രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം.

ഫൈസര്‍-ബയോന്‍ടെക്, മോഡേണ എന്നിവയ്ക്കു മാത്രമാണ് നിലവില്‍ രണ്ടാം ബൂസ്റ്റര്‍ ഡോസായി നല്‍കാന്‍ അനുമതിയുള്ളതെന്ന് എഫ്.ഡി.എ അറിയിച്ചു. പ്രതിരോധശേഷി കുറഞ്ഞ 12-നും അതിന് മുകളിലുമുള്ളവര്‍ക്കും ഫൈസര്‍ അല്ലെങ്കില്‍ മോഡേണ വാക്സിനുകളുടെ നാലാമത്തെ ഡോസുകള്‍ക്ക് എ.ഫ്.ഡി.എ നേരത്തെ അനുവാദം നല്‍കിയിരുന്നു. ഈ പട്ടികയില്‍ വരുന്ന നാലു ഡോസ് സ്വീകരിച്ചവര്‍ക്ക് അഞ്ചാമത്തെ കുത്തിവയ്പ്പിനും അനുമതി നല്‍കിയിട്ടുണ്ട്.

പ്രായമായവരിലും രോഗപ്രതിരോധ ശേഷി കുറഞ്ഞവരിലും കോവിഡ് ബാധിക്കുന്നത് പ്രതിരോധ ശേഷി കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഈ പട്ടികയില്‍പെടുന്നവര്‍ക്ക് അടുത്ത ഘട്ടം കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കുന്നത്.

കോവിഡിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് എല്ലാ മുതിര്‍ന്നവരെയും സംരക്ഷിക്കുന്നതിന് പ്രാരംഭ ബൂസ്റ്റര്‍ ഡോസ് നിര്‍ണായകമാണെന്നും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റ് പ്രായക്കാരില്‍ രണ്ടാമത്തെ ബൂസ്റ്റര്‍ ഡോസിന്റെ ആവശ്യകത വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും.

മൂന്നാമത്തെ വാക്‌സിന്‍ ഡോസിന് അര്‍ഹരായ 12-നും അതില്‍ കൂടുതലും പ്രായമുള്ള അമേരിക്കക്കാരില്‍ 46 ശതമാനം പേര് മാത്രമാണ് കുത്തിവയ്പ്പ് സ്വീകരിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.