ഓസ്‌കര്‍ വേദിയിലെ മുഖത്തടി; വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടിയുമായി അക്കാദമി

ഓസ്‌കര്‍ വേദിയിലെ മുഖത്തടി; വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടിയുമായി അക്കാദമി

ലോസ് ഏയ്ഞ്ചല്‍സ്: ഓസ്‌കര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിന്റെ മുഖത്തടിച്ച സംഭവത്തില്‍ മികച്ച നടനുള്ള പുരസ്‌കാരം നേടിയ വില്‍ സ്മിത്തിനെതിരേ കടുത്ത അച്ചടക്ക നടപടിയുമായി അക്കാദമി. താരത്തെ വിലക്കാനോ അല്ലെങ്കില്‍ അക്കാദമി അവാര്‍ഡ് തിരിച്ചെടുക്കാനോ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

അനുചിതമായ ശരീര ഭാഷ, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റം എന്നിവ ഉള്‍പ്പെടെ അക്കാദമിയുടെ പെരുമാറ്റ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് വില്‍ സ്മിത്തിനെതിരെ നടപടി സ്വീകരിക്കുന്നതെന്ന് അക്കാദമി പ്രസ്താവനയില്‍ പറഞ്ഞു.

ക്രിസ് റോക്കിനെ തല്ലിയ നടപടിക്ക് ശേഷം വില്‍ സ്മിത്തിനോട് വേദി വിടാന്‍ അക്കാദമി ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ അദ്ദേഹം അനുസരിച്ചില്ലെന്നും അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് വെളിപ്പെടുത്തിയിരുന്നു. അദ്ദേഹത്തിന് ആ സാഹചര്യം മറ്റൊരു രീതിയില്‍ കൈകാര്യം ചെയ്യാമായിരുന്നു-അക്കാദമി പറയുന്നു.

കായികമായി നേരിട്ടതും ഭീഷണിപ്പെടുത്തിയതും ചടങ്ങിനെ കളങ്കപ്പെടുത്തി. അക്കാദമിയുടെ മര്യാദകളും ചട്ടങ്ങളും ലംഘിച്ചതിനാല്‍ വില്‍ സ്മിത്തിനെതിരേ കടുത്ത നടപടിയുണ്ടാകും. വില്‍ സ്മിത്തിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏപ്രില്‍ 18 ന് ചേരുന്ന യോഗത്തില്‍ വില്‍ സ്മിത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കും - അക്കാദമി പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.