ന്യൂഡല്‍ഹി: കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ജനസംഖ്യ നിയന്ത്രണ ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കുടുംബാസൂത്രണ പദ്ധതി വിജയകരമായി നടപ്പാക്കിയ സംസ്ഥാനങ്ങളെ ശിക്ഷിക്കരുതെന്നും ജനസംഖ്യ നിയന്ത്രിക്കാനുള്ള ഏതൊരു നിയമവും ജനാധിപത്യ മാര്‍ഗങ്ങളിലൂടെയായിരിക്കണമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഇതോടെയാണ് ബില്‍ പിന്‍വലിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.
ബില്ലിനെതിരേ ഹിന്ദു സംഘടനകളും രംഗത്ത് വന്നിരുന്നു. നിയമം വന്നാല്‍ കുട്ടികളില്‍ ദോഷകരമായ ഫലമുണ്ടാക്കുമെന്നതിനു പുറമെ വിവിധ സമുദായങ്ങള്‍ക്ക് ഇടയില്‍ അസമത്വത്തിന് കാരണമാകുമെന്ന് എതിര്‍പ്പറിയിച്ച വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കിയിരുന്നു. രാജ്യസഭയില്‍ ബിജെപി അംഗം രാകേഷ് സിന്‍ഹ അവതരിപ്പിച്ച ബില്ലാണ് പിന്‍വലിച്ചത്.
ജനസംഖ്യ അടിസ്ഥാനത്തിലുള്ള കേന്ദ്രവിഹിതം സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെടുത്തരുതെന്ന് കോണ്‍ഗ്രസിന്റെ ജയറാം രമേശും ഡിഎംകെയുടെ തിരുച്ചി ശിവയും വാദിച്ചു. കുടുംബാസൂത്രണത്തില്‍ വിജയിച്ച കേരളത്തെയും തമിഴ്‌നാടിയെും കര്‍ണാടകയെയും ആന്ധ്രപ്രദേശിനെയും മഹാരാഷ്ട്രയെയും പഞ്ചാബിനെയും ശിക്ഷിക്കരുത്. ഈ സംസ്ഥാനങ്ങള്‍ക്കാണ് ഇന്ന് എംപിമാരും വിഭവങ്ങളും നികുതി വിഹിതവും ഏറ്റവും കുറവുള്ളതെന്ന് ജയറാം രമേശ് ഓര്‍മിപ്പിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.