ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച: പത്തു പൗരന്മാരെ സൈന്യം രക്ഷിച്ചു

ജമ്മു കശ്മീരിൽ മഞ്ഞുവീഴ്ച: പത്തു പൗരന്മാരെ സൈന്യം രക്ഷിച്ചു

ജമ്മു കാശ്മീർ: ജമ്മു കശ്മീരിലെ സിന്താൻ പാസിൽ കനത്ത മഞ്ഞുവീഴ്ചയിൽ അകപ്പെട്ട പത്ത് പൗരൻമാരെ പോലീസും സൈന്യവും ചേർന്ന് രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളും ഒരു കുട്ടിയുമടക്കമുള്ളവരെയാണ് രക്ഷപ്പെടുത്തിയത്. നവംബർ 15 ന് രാത്രി ഉണ്ടായ കടുത്ത മഞ്ഞുവീഴ്ചയിൽ ഇവർ വഴിയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവും ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു ഇവർ. എൻ എച്ച് 244 ലൂടെ അഞ്ച് മണിക്കൂർ യാത്ര ചെയ്താണ് സുരക്ഷാസേന സിന്താൻ പാസ്സിൽ എത്തിച്ചേർന്നത്. തുടർന്ന് ഇവരെ സുരക്ഷിതമായി സിന്താൻ മൈതാനത്തിൽ എത്തിച്ചു. പെട്ടന്നുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് അപ്രതീക്ഷിതമായ കടുത്ത മഞ്ഞുവീഴ്ചയ്ക്ക കാരണമായത്. ജമ്മു-കശ്മീരിലെ വിവിധ സ്ഥലങ്ങളിൽ സമാനമായ സ്ഥിതി ഉണ്ടായിരുന്നു. ഇടയ്ക്ക് പെയ്ത മഴ സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.