യൂട്യൂബില്‍ 100 കോടിയിലധികം കാഴ്ചക്കാരുമായി ചരിത്രം കുറിച്ചിരിക്കുകയാണ് റൗഡി ബേബി ഗാനം. തെന്നിന്ത്യന്‍ താരങ്ങളായ ധനുഷും സായി പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ മാരി 2 എന്ന ചിത്രത്തിലേതാണ് ഈ ഗാനം. നൂറ് കോടിയിലധികം കാഴ്ചക്കാരെ സ്വന്തമാക്കുന്ന ആദ്യ തെന്നിന്ത്യന്‍ ഗാനവും റൗഡി ബേബിയാണ്.
സൗത്ത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളില്‍ ഒന്നാം സ്ഥാനത്തെത്തിയ റൗഡി ബോബിക്ക് ആരാധകരും ഏറെയാണ്. മാരി 2 എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് രണ്ട് വര്‍ഷത്തോളമായി 2018 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ റിലീസ്. എങ്കിലും ഇപ്പോഴും പ്രേക്ഷകര്‍ ആസ്വദിക്കാറുണ്ട് ശ്രദ്ധ നേടിയ റൗഡി ബേബി ഗാനം.
ധനുഷിന്റേയും സായി പല്ലവിയുടേയും നൃത്തമാണ് റൗഡി ബേബി ഗാനത്തിലെ പ്രധാന ആകര്‍ഷണം. പ്രബുദേവയാണ് ഈ നൃത്തത്തിന്റെ കൊറിയോഗ്രാഫര്‍. ധനുഷും ദീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നതും ധനുഷ് തന്നെയാണ്. യുവാന്‍ ശങ്കര്‍ രാജയുടെ മനോഹര സംഗീതവും ഗാനത്തെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നു.
മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ധനുഷിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. ബാലാജി മോഹനാണ് മാരിയുടേയും മാരി 2വിന്റേയും സംവിധാനം നിര്‍വഹിച്ചത്. ബാലാജി മോഹന്‍ തന്നെയാണ് മാരി-2 വിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും. മലയാളികളുടെ പ്രിയതാരമായ ടൊവിനോ തോമസും മാരി 2-ല്‍ ശ്രദ്ധേയനായ വില്ലന്‍ കഥാപാത്രമായെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.