ന്യൂഡല്‍ഹി: കോവിഡിനെതിരെ റഷ്യ വികസിപ്പിച്ച വാക്‌സിനായ സ്ഫുട്‌നിക് 5 വാക്സിന്റെ 10 കോടി ഡോസ് ഇന്ത്യക്കു കൈമാറുമെന്നു റഷ്യ . ഇന്ത്യയിലെ പ്രമുഖ മരുന്ന് നിര്‍മാണ കന്പനിയായ ഡോ റെഡ്ഡീസ് ലബോറട്ടറീസിനു സ്പുട്‌നിക് വാക്‌സിന്‍ കൈമാറുമെന്നു റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അറിയിച്ചു .
വാക്‌സിന്‍ പരീക്ഷണവും വിതരണവും ഇതുമായി ബന്ധപ്പെട്ട ഇന്ത്യയിലെ നിയന്ത്രണ സംവിധാനങ്ങളുടെ അനുമതിക്കു വിധേയമായിട്ടായിരിക്കുമെന്നും റഷ്യന്‍ സര്‍ക്കാരിനു കീഴിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് വ്യക്തമാക്കി. റഷ്യ ഇന്ത്യയുമായി വാക്‌സിന്‍ നിര്‍മാണ കരാറിലും ഏര്‍പ്പെട്ടിട്ടുണ്ട് . ലോകത്ത് ആദ്യമായി വാക്‌സിന്‍ വികസിപ്പിച്ച് വിതരണം ആരംഭിച്ച രാജ്യമാണു റഷ്യ. ഓഗസ്റ്റ് 26-ന് അന്തിമ ഘട്ട വാക്‌സിന്‍ പരീക്ഷണത്തിനു വലിയതോതിലുള്ള ക്രമീകരണങ്ങളാണു റഷ്യ ഒരുക്കിയത് . 40,000 പേരിലാണു വാക്‌സിന്‍ പരീക്ഷിക്കുക. ഇതിനായുള്ള പരീക്ഷണം പൂര്‍ത്തിയായിട്ടില്ലെന്നാണു റിപ്പോര്‍ട്ടുകള്‍.
വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടു വരുന്നുണ്ടെങ്കിലും ഇന്ത്യയുമായി സഹകരിക്കാനാണ് താത്പര്യമെന്ന് ഇന്ത്യയിലെ റഷ്യന്‍ നയതന്ത്രപ്രതിനിധി കിറില്‍ ദിമിത്രീവ് വ്യക്തമാക്കിയിരുന്നു . മോസ്‌കോ ഗമാലിയ ഗവേഷണ സര്‍വകലാശാലയും റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ചേര്‍ന്നാണ് 'സ്പുട്‌നിക് 5' വികസിപ്പിച്ചത്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.