ചെന്നൈ: തെന്നിന്ത്യൻ പാട്ടുകളുടെ എല്ലാ റെക്കോർഡുകളും തകർത്ത് യൂട്യൂബിൽ മുന്നേറിക്കൊണ്ടിരുന്ന 'റൗഡി ബേബി' സോങ്ങിന് വീണ്ടുമൊരു റെക്കോർഡ് നേട്ടം. തെന്നിന്ത്യൻ ഭാഷയിൽ നിന്ന് യൂട്യൂബിൽ ഒരു ബില്യൺ വ്യൂവ്സ് നേടുന്ന ആദ്യ ഗാനമെന്ന റെക്കോർഡാണ് ഇപ്പോൾ 'റൗഡി ബേബി' സ്വന്തമാക്കിയത്.
ഇന്ത്യയിൽ ഇതിനു മുൻപ് യൂട്യൂബിൽ 100 കോടി വ്യൂവ്സ് നേടിയ 14 ഗാനങ്ങൾ ആണുള്ളത്. യുവൻ ശങ്കർ രാജ സംഗീതം ചെയ്ത് ധനുഷും ദീക്ഷിത വെങ്കടേശനും ചേർന്ന് ആലപിച്ച മാരി 2വിലെ ഗാനമാണിത്. പാട്ടിന്റെ ഏറ്റവും വലിയ ആകർഷണം ധനൂഷിന്റെയും സായി പല്ലവിയുടെയും നൃത്തച്ചുവടുകളാണ്. റിലീസ് ചെയ്തപ്പോൾ തന്നെ ലോകമെമ്പാടുമുള്ള ആരാധകർ ഗാനം ഏറ്റെടുത്തിരുന്നു.
പാട്ടിലെ നൃത്തരംഗങ്ങൾക്ക് സായ് പല്ലവിക്കും ധനുഷിനും ഏറെ അഭിനന്ദനങ്ങളും ലഭിച്ചിരുന്നു. പ്രഭുദേവയാണ് ചിത്രത്തിന്റെ നൃത്ത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. 2015ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗത്തിലെ ഗാനമാണ് ഇപ്പോൾ റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.