ഗ്രാമോത്സവം 2022 റിച്ച്മണ്ട് വിർജിനിയയിൽ

ഗ്രാമോത്സവം 2022 റിച്ച്മണ്ട് വിർജിനിയയിൽ

റിച്ച്മണ്ട്: ഗ്രെയ്റ്റർ റിച്ച്മണ്ട് മലയാളീ അസ്സോസിയേഷൻ്റെ (ഗ്രാമം) ആഭിമുഖ്യത്തിൽ ഗ്രാമോത്സവം 2022 ആഘോഷിക്കുന്നു. ഒത്തുചേരലുകൾ അസാധ്യമായിരുന്ന കഴിഞ്ഞു പോയ രണ്ടു വർഷങ്ങൾക്കു വിരാമമിട്ടുകൊണ്ട് ഒരു തിരിച്ചു വരവിൻറെ പ്രത്യാശകിരണമായിട്ടാണ് ഈ ഗ്രാമോത്സവത്തെ റിച്ച്മണ്ട് മലയാളീ സമൂഹം കാണുന്നത്.

കോവിഡ് കാലഘട്ടത്തിൽ ഗ്രാമത്തിൽ നിന്ന് വേർപിരിഞ്ഞു പോയ ഗ്രാമത്തിൻറെ വിലപ്പെട്ട അംഗങ്ങളുടെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലി അർപ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിക്കുക. പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തുന്ന ചടങ്ങിനു ശേഷം കോവിഡ് കാലഘട്ടത്തിൻറെ വെല്ലുവിളികളെയൊക്കെയും നേരിട്ട് ഗ്രാമത്തിലെ അംഗങ്ങളെ സജീവമായി ഓൺലൈനിൽ ബന്ധിപ്പിച്ചു നിർത്തുന്നതിനായി കഴിഞ്ഞ രണ്ടുവർഷം
നിസ്വാർത്ഥ സേവനം അനുഷ്ഠിച്ച ഗ്രാമത്തിൻറെ 2020 -2021 ഭാരവാഹികളെ ആദരിക്കുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തും.

റിച്ച്മണ്ട് മലയാളികൾ വളരെ ആകാംഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന ഈ ഒത്തുചേരലിനെ കലാവിരുന്നും ഭക്ഷ്യ വിരുന്നുമായി മോടിപിടിപ്പിക്കുവാൻ കമ്മിറ്റി ഭാരവാഹികൾ അശ്രാന്തം പരിശ്രമിക്കും. യുവജനവേദിയും മഹിളാവേദിയും കമ്മിറ്റി അംഗങ്ങളോടൊപ്പം ഈ പരിപാടിയുടെ വിജയത്തിനായി പരിശ്രമിക്കും. 

ഈ വർഷത്തെ തുടർന്നുള്ള പരിപാടികളായ ഓണവും ക്രിസ്തുമസും ഇത് പോലെ ഒരു ഒത്തുചേരലിൻറെയും ഒരുമിക്കലിന്റേയും ഒരനുഭവമായി മാറ്റാൻ പറ്റുമെന്നുള്ള പ്രതീക്ഷയിലാണ് ഗ്രാമത്തിൻറെ ഭാരവാഹികൾ എന്ന് ഗ്രാമം പ്രസിഡന്റ് ജോൺസൻ തങ്കച്ചൻ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.