ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോങ്ക്സ് സ്‌കൂളിനു സമീപം വെടിവെപ്പില്‍ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്.
16 വയസുള്ള പെണ്‍കുട്ടിയാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നെഞ്ചില്‍ വെടിയേറ്റ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാലിന് പരുക്കേറ്റ് മറ്റൊരു പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. 17 വയസുള്ള ആണ്‍കുട്ടിക്കും പരിക്കുണ്ട്.
സംഭവത്തില്‍ ന്യൂയോര്‍ക്ക് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികെയാണ്. വിദ്യാര്‍ത്ഥികളായവര്‍ തന്നെയാകും വെടുവയ്പ്പ് നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.
ആളെ തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ഉടന്‍തന്നെ പ്രതികളെ പിടികൂടുമെന്ന് ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണര്‍ കീചന്റ് എല്‍ സെവെല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
1
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.