വിശുദ്ധവാരാചരണത്തിനൊരുങ്ങി ചിക്കാഗോ രൂപത; കത്തീഡ്രല്‍ ദേവാലയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

വിശുദ്ധവാരാചരണത്തിനൊരുങ്ങി ചിക്കാഗോ രൂപത; കത്തീഡ്രല്‍ ദേവാലയത്തില്‍ വിപുലമായ ഒരുക്കങ്ങള്‍

ചിക്കാഗോ: ഇന്ത്യയ്ക്കു പുറത്തെ ആദ്യ സീറോ മലബാര്‍ രൂപതയായ ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകകളിലും വിശുദ്ധവാര തിരുകര്‍മങ്ങള്‍ ഓശാന ഞായറാഴ്ച്ചയോടെ ആരംഭിക്കും. സെന്റ് തോമസ് കത്തീഡ്രല്‍ ദേവാലയത്തില്‍ ഞായര്‍ രാവിലെയാണ് ഓശാനയുടെ തിരുകര്‍മ്മങ്ങള്‍. രാവിലെ 10 ന് കുരുത്തോല വെഞ്ചരിപ്പ്. 10.30 വിശുദ്ധകുര്‍ബാന. വൈകുന്നേരം 5.30നും ദിവ്യബലി എന്നവ ഉണ്ടായിരിക്കും.

വിശുദ്ധവാരത്തിലെ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാവിലെ 8.30ന് മലയാളത്തിലും വൈകുന്നേരം 7ന് ഇംഗ്ലീഷിലും വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് കുരിശിന്റെ വഴിയും ഉണ്ടാകും. ബുധനാഴ്ച്ച രാവിലെ 6.30ന് മലയാളത്തില്‍ വിശുദ്ധകുര്‍ബാനയും തുടര്‍ന്ന് കുരിശിന്റെ വഴിയും ഉണ്ടാകും.

പെസഹാവ്യാഴം വൈകുന്നേരം 7 ന് വിശുദ്ധ കുര്‍ബാന, കാല്‍കഴുകല്‍ ശുശ്രൂഷ. ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹ അപ്പം മുറിക്കല്‍ എന്നിവ നടക്കും. ദു:ഖവെള്ളി വൈകുന്നേരം 4.30ന് കുരിശിന്റെ വഴി, പീഢാനുഭവ വായന, കുരിശു ചുംബിക്കല്‍ എന്നിവ ഉണ്ടാകും. ദു:ഖശനി രാവിലെ 8.30ന് മലയാളത്തില്‍ വിശുദ്ധകുര്‍ബാന.

ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങള്‍ ശനിയാഴ്ച്ച വൈകുന്നേരം അഞ്ചിന് ഇംഗ്ലീഷ് കുര്‍ബാനയോടെ ആരംഭിക്കും. 7ന് ഇംഗ്ലീഷിലും മലയാളത്തിലും വിശുദ്ധകുര്‍ബാനകള്‍ ഉണ്ടാകും. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ 8നും 11.15നു മലയാളത്തിലും 9.45ന് ഇംഗ്ലീഷിലും കുര്‍ബാന ഉണ്ടായിരിക്കും. വൈകുന്നേരം 5.30നുള്ള പതിവ് കുര്‍ബാന ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായിരിക്കില്ല.



തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മുഖ്യ കാര്‍മ്മികത്വം വഹിക്കും. സഹായമെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട്, വികാരി ഫാ.തോമസ് കടുകപ്പള്ളില്‍, അസിസ്റ്റന്റ് വികാരി ഫാ.മെല്‍വിന്‍ മംഗലത്ത് എന്നിവര്‍ സഹകാര്‍മികരാകും.

കര്‍ശന കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷക്കാലം ദേവാലയത്തില്‍ എത്തി തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ വിശ്വാസികള്‍ക്ക് അവസരം ഉണ്ടായിരുന്നില്ല. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ വിശ്വാസികള്‍ക്ക് ദേവാലയത്തില്‍ എത്തി തിരുകര്‍മങ്ങളില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ട്. ചിക്കാഗോ രൂപതയിലെ എല്ലാ ഇടവകയിലെയും വിശ്വാസികള്‍ ദേവലായത്തിലെത്തി നോമ്പുകാല തിരുകര്‍മമങ്ങളില്‍ പങ്കെടുക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.