ഭക്ഷണം കഴിച്ച് തന്നെ ശരീരം ഭാരം കുറയ്ക്കാം. അതിന് ആദ്യം പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ് പ്രധാനം. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് പേശികളുടെ വളര്‍ച്ച, ശരീരഭാരം കുറയ്ക്കല്‍ തുടങ്ങി നിരവധി ഗുണങ്ങളും ഉണ്ട്.
സമീകൃതാഹാരം ആരോഗ്യം നിലനിര്‍ത്തുന്നതിന് അത്യന്താപേക്ഷിതമാണ്. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു. കലോറി കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ നോക്കാം...
ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ് തൈര്. തൈരില്‍ സംയോജിത ലിനോലെയിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കുറയ്ക്കുന്ന പ്രക്രിയ പ്രോത്സാഹിപ്പിക്കുന്നു. തൈരില്‍ സ്വാഭാവികമായി കാണപ്പെടുന്ന പ്രോബയോട്ടിക്‌സ് നല്ല കുടല്‍ ബാക്ടീരിയയെ പിന്തുണയ്ക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ ഏറെ ഗുണം ചെയ്യും.
അതുപോലെ തന്നെ ഓട്സ് ശരീര ഭാരം കുറയ്ക്കാനുള്ള മികച്ചൊരു ഭക്ഷണമാണ്. ഓട്സിലെ നാരുകളുടെയും പ്രോട്ടീനുകളുടെയും അളവ് വിശപ്പ് കുറയ്ക്കുന്നു.
കൂടാതെ പയര്‍ വര്‍ഗങ്ങളില്‍ നാരുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. പയര്‍ വര്‍ഗങ്ങളില്‍പ്പെട്ട ബീന്‍സ്, ചെറുപയര്‍, ഗ്രീന്‍ പീസ് എന്നിവ കഴിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളും പൊണ്ണത്തടിയും ഉണ്ടാകാനുള്ള സാധ്യതയും കുറയ്ക്കുന്നു. കൂടാതെ അവയ്ക്ക് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും നിയന്ത്രിക്കാന്‍ കഴിയുമെന്നും ഗവേഷണങ്ങള്‍ പറയുന്നു.
പച്ചക്കറികള്‍ എപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ ചീര, ബ്രൊക്കോളി, വെള്ളരിക്ക, കോളിഫ്‌ളവര്‍ തുടങ്ങിയ പച്ചക്കറികള്‍ കൊഴുപ്പ് കുറയ്ക്കാന്‍ മികച്ചതാണ്.
നട്സ് നല്ലൊരു ലഘു ഭക്ഷണമാണ്. ദിവസവും ഒരു പിടി ബദാം, നിലക്കടല, വാള്‍നട്ട് എന്നിവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും. ബ്രസീല്‍ നട്സില്‍ നാരുകളും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ശരീരഭാരം കുറയ്ക്കാന്‍ മികച്ചതാണ്.
ആന്റിഓക്സിഡന്റുകള്‍ ഗ്രീന്‍ ടീയില്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീയില്‍ ചെറിയ അളവില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഗ്രീന്‍ ടീ കുടിക്കുന്നത് വണ്ണം കുറയ്ക്കുന്നതിനോടൊപ്പം ഹൃദ്രോഗ സാധ്യതയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.