ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിന്‍ സബ്‌വേ സ്‌റ്റേഷനിലുണ്ടായ വെടിവയ്പ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റതായി ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. ബ്രൂക്ലിനിലെ സണ്‍സെറ്റ് പാര്‍ക്കിലെ 36-ാമത് സെന്റ് സ്റ്റേഷനിലാണ് വെടിവയ്പ്പുണ്ടായത്.
മാന്‍ഹട്ടനിലേക്കുള്ള വഴിയില്‍ ജീവനക്കാരുടെ തിരക്കേറിയ സമയത്തായിരുന്നു വെടിവയ്പ്പ്. കറുത്തവര്‍ഗക്കാരായ ഒന്നിലധികം ആളുകള്‍ ചേര്‍ന്നാണ് വെടി ഉതിര്‍ത്തതെന്ന് ദൃസാക്ഷികള്‍ പറയുന്നു. ഇവര്‍ എം.ടി.എ യൂണിഫോം, ഗ്യാസ് മാസ്‌ക് എന്നിവ ധരിച്ചിരുന്നു. തീവ്രവാദ ആക്രമണമാണോ എന്നും അന്വഷിച്ചുവരികെയാണ്.
എത്രപേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും എത്രപേര്‍ മരിച്ചിട്ടുണ്ടെന്നുമുള്ള കണക്കുകള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. വെടിയുതിര്‍ക്കുന്നതിന് ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ സ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്‌പോടക വസ്തുക്കളൊന്നും കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് ഭീതിജനകമായ അന്തരീക്ഷം നിലനില്‍ക്കുകയാണ്.
പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്കും മറ്റുള്ളവരെ സമീപത്തെ സ്‌കൂളുകളിലേക്കും മാറ്റി. സംഭവത്തെ തുടര്‍ന്ന് ന്യൂയോര്‍ക്ക് നഗരത്തിന് ചുറ്റുമുള്ള സബ് വേ സ്റ്റേഷനുകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. ന്യൂയോര്‍ക്ക് പോലീസിന്റെ തീവ്രവാദ വിരുദ്ധ യൂണിറ്റും സ്ഥലത്ത് എത്തിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.