ടെക്‌സാസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; 23 പേര്‍ക്ക് പരിക്ക്, വ്യാപക നാശം

ടെക്‌സാസില്‍ നാശം വിതച്ച് ചുഴലിക്കാറ്റ്; 23 പേര്‍ക്ക് പരിക്ക്, വ്യാപക നാശം

ടെക്‌സാസ്: ടെക്‌സാസിലെ ഓസ്റ്റിനു വടക്കുള്ള സെന്‍ട്രല്‍ ടെക്‌സാസില്‍ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍  വ്യാപക നാശനഷ്ടം. 23 പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണു. വൈദ്യുതി കമ്പികള്‍ റോഡുകളില്‍ പൊട്ടിവീണ് കിടക്കുകയാണ്. കെട്ടിടങ്ങള്‍ക്കും വ്യാപക നാശനഷ്ടങ്ങള്‍ സംഭവിച്ചു.

പരിക്കേറ്റവരില്‍ 12 പേരുടെ നില അതീവഗുരുതരമാണ്. ഇവരെ പ്രദേശത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. അതേസമയം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ചരിത്ര ഗ്രാമമായ സലാഡോയ്ക്ക് സമീപം രാത്രി ആറു മണിയോടെയാണ് കാറ്റ് ആഞ്ഞുവീശിച്ചത്. വാക്കോയ്ക്കും ഓസ്റ്റിനിനും ഇടയിലുള്ള ബെല്‍ കൗണ്ടിയിലെ ഗ്രാമീണ പ്രദേശങ്ങളിലാണ് നാശനഷ്ടം ഏറെ ഉണ്ടായത്. ഏകദേശം ഏഴ് മൈല്‍ ദൂരത്തോളം ചുഴലിക്കാറ്റ് ആഞ്ഞു വീശി. പോലീസും രക്ഷാദൗത്യ സേനയും സ്ഥലത്ത് എത്തിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.