ആറ് മാസം കൂടുമ്പോള്‍ രാജ്യം മാറുന്ന അത്ഭുത ദ്വീപ്

ആറ് മാസം കൂടുമ്പോള്‍ രാജ്യം മാറുന്ന അത്ഭുത ദ്വീപ്

ആറ് മാസം കൂടുമ്പോള്‍ രാജ്യം മാറി കൊണ്ടിരിക്കുന്ന അത്ഭുത ദ്വീപിനെ പറ്റി കേട്ടിട്ടുണ്ടോ? ഇത് കെട്ടുകഥയൊന്നുമല്ല, ശരിക്കും ഉള്ളതാണ്. നമ്മുടെ ഫ്രാന്‍സിനും സ്‌പെയിനിനും ഇടയ്ക്കാണ് ഈ അത്ഭുത ദ്വീപ് സ്ഥിതി ചെയ്യുന്നത്. ബിദാസോവ എന്ന നദിയിലെ ജനവാസമില്ലാത്ത ഫെസന്റ് ദ്വീപിനാണ് ഇങ്ങനെയൊരു പ്രത്യേകതയുള്ളത്. രണ്ട് രാജ്യങ്ങളും ചേര്‍ന്ന് മാറിമാറിയാണ് ഇവിടെ ഭരണം നടത്തുന്നത്. ആറ് മാസം ഫ്രാന്‍സിന്റെ ഭാഗവും ആറ് മാസം സ്‌പെയിനിന്റെ ഭാഗവുമാണ് ഈ രാജ്യം.

ജനവാസമില്ലാത്ത ഇവിടേക്ക് ചില പ്രത്യേക ദിവസങ്ങളില്‍ മാത്രമേ സഞ്ചാരികള്‍ക്ക് പ്രവേശനാനുമതി ഉള്ളു. പിന്നെ ഇങ്ങോട്ടേക്ക് പ്രവേശനമുള്ളത് ദ്വീപ് ശുചീകരണത്തിന് എത്തുന്ന മുനിസിപ്പല്‍ ഗവണ്മെന്റ് ജീവനക്കാര്‍ക്ക് ആണ്. ആറ് മാസത്തിലൊരിക്കല്‍ ആണ് ശുചീകരണത്തിനായി ഇവര്‍ എത്തുന്നത്. ഇവരെ കൂടാതെ സ്‌പെയിനിന്റെയും ഫ്രാന്‍സിന്റെയും നാവിക കമാന്റുകള്‍ ഓരോ അഞ്ചു ദിവസം കൂടുമ്പോഴും ഇവിടെ നിരീക്ഷണത്തിനെത്തും.

ഇരുരാജ്യവും ചേര്‍ന്ന് എങ്ങനെയാണ് ഇവിടെ നോക്കിനടത്തുന്നത് എന്നറിയുമോ ? മുപ്പത് വര്‍ഷം നീണ്ട യുദ്ധത്തിന് ശേഷമാണ് ഫ്രാന്‍സും സ്‌പെയിനും ഉടമ്പടിയില്‍ ഒപ്പ് വെച്ച് ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിയത്. പെറീനീസ് ഉടമ്പടി എന്നാണ് ഇതിന്റെ പേര്. 1659 ലാണ് ഇരുരാജ്യങ്ങളും ഇങ്ങനെയൊരു ഉടമ്പടിയില്‍ ഒപ്പുവെച്ചത്. അതിന്റെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാസ്തംഭം ഇന്നും ദ്വീപിലുണ്ട്.

പണ്ട് കാലത്ത് സ്പാനിഷ്, ഫ്രഞ്ച് ഭരണാധികാരികളുടെ രാജകീയ വിവാഹ വേദിയായിരുന്നു ഇവിടം. എന്നാല്‍ വെള്ളത്തിനടിയിലേക്ക് മുങ്ങി കൊണ്ടിരിക്കുന്ന ഈ ദ്വീപിന് അതികം ആയുസില്ല എന്നതാണ് മറ്റൊരു സത്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.