'നിന്നെ വീണ്ടെടുക്കുവാന്‍..യേശു ക്രൂശിലേറി.'; ലിസി ഫെര്‍ണാണ്ടസ് കെസ്റ്റര്‍ കൂട്ടുകെട്ടില്‍ പീഡാനുഭവ സ്മരണ ഉണര്‍ത്തുന്ന ഗാനം

'നിന്നെ വീണ്ടെടുക്കുവാന്‍..യേശു ക്രൂശിലേറി.'; ലിസി ഫെര്‍ണാണ്ടസ് കെസ്റ്റര്‍ കൂട്ടുകെട്ടില്‍ പീഡാനുഭവ സ്മരണ ഉണര്‍ത്തുന്ന ഗാനം

മനുഷ്യ കുലത്തിന്റെ വീണ്ടെടുപ്പിനും രക്ഷയ്ക്കും വേണ്ടി മനുഷ്യനായി അവതരിച്ച് ദാസനെപ്പോലെ ജീവിച്ച് ക്രൂശിലേറി... മനുഷ്യ മക്കള്‍ക്കായി സ്വന്തം ജീവിതം യാഗമായി നല്‍കി. ക്രിസ്തു നാഥന്റെ പീഡാനുഭവ ഓര്‍മ്മകള്‍ സ്മരിക്കുന്ന ഗാനങ്ങള്‍ ലിസി ഫെര്‍ണാണ്ടസിന്റെ രചനയിലും സംഗീതത്തിലും കെസ്റ്ററിന്റെ ഭക്തിസാന്ദ്രമായ ശബ്ദത്തിലൂടെയും ആലപിച്ചിരിക്കുന്ന ഗാനം ഗീതം മീഡിയയാണ് പുറത്തിറക്കിയത്.

യേശു ക്രൂശില്‍ക്കിടന്നുകൊണ്ട് പറഞ്ഞ ദിവ്യ വചസുകളെ സ്മരിക്കുകയും യേശുവിന്റെ കുരിശ് മരണ സമയത്ത് പ്രപഞ്ചം മുഴുവന്‍ ആ വേദനയില്‍ തേങ്ങിയെന്ന് നമ്മെ ബോധിപ്പിക്കുകയും ചെയ്യുന്ന രചന ശൈലിയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. കുരിശില്‍ക്കിടന്നുകൊണ്ട് യേശു പറഞ്ഞ വചനങ്ങള്‍ നമ്മുക്ക് ഒരിക്കല്‍ക്കൂടി ഹൃദയത്തില്‍ പതിപ്പിക്കാം. ഈശോ ക്രൂശില്‍ക്കിടന്നുകൊണ്ട് പറഞ്ഞ ദിവ്യവചസുകളെ ഓര്‍ക്കാനുള്ള നിമിഷമായി ദുഃഖ വെള്ളിയും ഈ ഗാനവും ഇടവരുത്തട്ടെ...

* പിതാവെ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ അറിയുന്നില്ല, ഇവരോട് ക്ഷമിക്കേണമെ...
*നീ ഇന്ന് എന്നോടൊടു കൂടെ പറുദീസയില്‍ ആയിരിക്കും...
* സ്ത്രീയെ ഇതാ നിന്റെ മകന്‍ ( യോഹന്നാനോട് )ഇതാ നിന്റെ അമ്മ
* എന്റെ ദൈവമേ...എന്റെ...ദേവമേ...എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു...
* എനിക് ദാഹിക്കുന്നു...
* എല്ലാം പൂര്‍ത്തിയായി...
* പിതാവെ എന്റെ ആത്മാവിനെ അങ്ങയുടെ കരങ്ങളില്‍ സമര്‍പ്പിക്കുന്നു...

ആ മരണത്തിന്റെ വേദനയിലും ഓര്‍മ്മയിലും  ഭൂമി തേങ്ങി...പാറകള്‍ പിളര്‍ന്നു...ദേവാലയത്തിന്റെ തിരശീല രണ്ടായി കീറി...അങ്ങനെ പ്രകൃതി മുഴുവന്‍ ഈശോയുടെ മരണത്തില്‍ വേദനക്കുന്നതായി കണ്ടുകൊണ്ട് എഴുതിയിരിക്കുന്നതാണ് ഈ ഗാനം. ആ അനുഭവത്തോടെ തന്നെ കെസ്റ്റര്‍ മനോഹര ശബ്ദത്തില്‍ ആലപിക്കുകയും ചെയ്തു.

ഭക്തി സാന്ദ്രവും ഹൃദയ സ്പര്‍ശവുമായ ഈ ഗാനം കേള്‍ക്കാന്‍ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക...



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.