ന്യൂഡല്‍ഹി: ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ ദ്വിദിന സന്ദര്‍ശനത്തിനായി വ്യാഴാഴ്ച്ച ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി വ്യാപാരവും സുരക്ഷയും സംബന്ധിച്ച കാര്യത്തില്‍ ചര്‍ച്ച നടത്തും. യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പോയതിനുശേഷം ഏഷ്യ-പസഫിക്കിലെ രാജ്യങ്ങളുമായുള്ള വ്യാപാര-സുരക്ഷാ ബന്ധങ്ങള്‍ വര്‍ധിപ്പിക്കാന്‍ ബോറിസ് സര്‍ക്കാര്‍ ശ്രമങ്ങള്‍ ശക്തമാക്കി വരികയാണ്.
ബ്രിട്ടനും ഇന്ത്യയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറും ചര്‍ച്ചകളില്‍ ഇടം പിടിക്കും. 2035 ഓടെ പ്രതിവര്‍ഷം 28 ബില്യണ്‍ പൗണ്ട് വരെ ഉഭയകക്ഷി വ്യാപാരം വര്‍ധിപ്പിക്കാനാണ് ഇരു രാജ്യങ്ങളും ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെ ആദ്യ ദിനത്തില്‍ ഗുജറാത്തിലെ പ്രധാന നഗരമായ അഹമ്മദാബാദ് സന്ദര്‍ശിക്കും.
ബ്രിട്ടനിലെയും ഇന്ത്യയിലെയും പ്രധാന വ്യവസായങ്ങളില്‍ നിക്ഷേപവും ശാസ്ത്രം, ആരോഗ്യം, സാങ്കേതികവിദ്യ എന്നിവയില്‍ സഹകരണവും ഗുജറാത്തിലെ ചടങ്ങില്‍ വച്ച് പ്രഖ്യാപിച്ചേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ചര്‍ച്ചകള്‍ നടത്തുന്നത് ഏപ്രില്‍ 22 ന് ഡല്‍ഹിയിലാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.