ഘാന: ഘാനയിലെ സെൻട്രൽ റീജിയൺ വിൻനെബയ്ക്ക് സമീപമുള്ള ഗോമോവ മാംപോംഗിലുണ്ടായ വാഹനാപകടത്തിൽ രണ്ട് ഇന്ത്യൻ പൗരന്മാർ മരിക്കുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. റുജുത ഫെറാവോ (46) റോസ ഫെറാവോ (72) എനിവരാണ് മരിച്ചത്.
ശനിയാഴ്ച ഏകദേശം പതിനൊന്നരയോടെയാണ് സംഭവം നടന്നത് . ഗോമോവ മാംപോംഗിൽ വെച്ച് വാഹനത്തിന്റെ നിയന്ത്രണം വിട്ടു മറുവശത്തെ റോഡിലേക്കു മറിയുകയും എതിരെ വന്ന മറ്റൊരു വാഹനം അപകടത്തിൽപെട്ട വാഹനത്തിൽ ഇടിക്കുകയുമായിരുന്നെന്നു പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്തു. ഒലം കമ്പനിയുടെ ഉടമസ്ഥതിയിലുള്ള വാഹനമാണ് അപകടത്തിൽ പെട്ടത്.
റജുത ഫെറാവോ, റോസ ഫെറാവോ എന്നിവരെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃത ദേഹങ്ങൾ വിൻനെബ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ വിൻനെബയിലെ ട്രോമ ആൻഡ് സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഒലം ഘാന ലിമിറ്റഡിലെ ജീവനക്കാരനായ നോയൽ ഫെറാവോ (47), നവോമി ഫെറാവോ (15) എന്നിവരാണ്
പരിക്കേറ്റ മറ്റുള്ളവർ.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26