അധികാരത്തിന്റെ സ്വാദ് ആവോളം നുകരാന്‍ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളെ സംബന്ധിച്ച് പുതുമയുള്ള കാര്യമല്ല. എന്നാല്‍ അധികാരത്തില്‍ കാലാകാലം കടിച്ചു തൂങ്ങാന്‍ ആദര്‍ശത്തിന്റെ അടിവേര് തോണ്ടുന്ന നാണംകെട്ട അധപതനത്തിലേക്ക് പതിച്ചു വിപ്ലവ പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഎം എന്ന് കുറിയ്‌ക്കേണ്ടി വന്നതില്‍ ഖേദവും അതിലുപരി ലജ്ജയുമുണ്ട്.
കാരണം മതത്തെ രാഷ്ട്രീയത്തില്‍ നിന്ന് പരമാവധി അകറ്റി നിര്‍ത്തണമെന്നത് അടിസ്ഥാന തത്വമായി സ്വീകരിച്ചിരുന്ന മാര്‍സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ആ ആശയത്തില്‍ നിന്നും വ്യതിചലിച്ചു എന്നു മാത്രമല്ല ഒളിഞ്ഞും തെളിഞ്ഞും ബാന്ധവം സ്ഥാപിച്ചിരിക്കുന്നത് ഇന്ത്യയില്‍ ഇസ്ലാമികവല്‍ക്കരണം നടത്താന്‍ ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ള പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായാണ്.
സിപിഎമ്മിന്റെ കമ്മിറ്റികളില്‍ വരെ അക്കൂട്ടരുണ്ടെന്നത് ആ പാര്‍ട്ടിക്ക് സംഭവിച്ച അപചയത്തിന്റെ കടലാഴമേറ്റുന്നു. പക്ഷേ, ഒരു സിപിഎം നേതാവും ഇക്കാര്യങ്ങളൊന്നും ജന്മത്ത് സമ്മതിച്ചു തരില്ല. 'അതൊക്കെ മാധ്യമ സൃഷ്ടി' എന്ന പതിവു പല്ലവി മൊഴിഞ്ഞ് തടിതപ്പും. എന്നാല്‍ അടുത്തിടെ നടന്ന എത്രയോ സംഭവങ്ങള്‍ വിപ്ലവപ്പാര്‍ട്ടിയുടെ മുസ്ലീം പ്രീണനങ്ങള്‍ക്കുള്ള പച്ചയായ തെളിവാണ്.
സമൂഹത്തിന് ഭീഷണിയായി മാറിയ ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് എന്നിവയ്‌ക്കെതിരെ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പള്ളിയിലെ പ്രസംഗത്തിനിടെ വിശ്വാസികള്‍ക്കു നല്‍കിയ മുന്നറിയിപ്പിനെതിരെ ഹാലിളകി വന്ന തീവ്ര മുസ്ലീം സംഘടനകളെ മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ ന്യായീകരിക്കുകയായിരുന്നു എന്നു മാത്രമല്ല, പാലാ പിതാവിനെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിക്കുകയും ചെയ്തു.
മറ്റൊരു സംഭവം മലപ്പുറം തേഞ്ഞിപ്പലത്താണ്. ഇവിടെ നീലോല്‍പ്പല്‍ സ്വദേശിയായ പി.ടി ഗില്‍ബര്‍ട്ട് എന്ന സിപിഎം പ്രവര്‍ത്തകന്റെ ഭാര്യയെയും പതിമൂന്നുകാരനായ മകനേയും മതംമാറ്റ മാഫിയ വശീകരിച്ചു കൊണ്ടുപോയി ഒളിപ്പിച്ച് താമസിപ്പിച്ചത് കോഴിക്കോട്ടുള്ള ഒരു ഇസ്ലാം മതപരിവര്‍ത്തന കേന്ദ്രത്തിലാണ്.
ടാക്‌സിയോടിച്ച് ഉപജീവനം കഴിയുന്ന ഗില്‍ബര്‍ട്ട് തന്റെ ചെറിയ വരുമാനത്തില്‍ നിന്നു പോലും ലെവി കൊടുത്തും ചോരയും നീരും കൊടുത്തും വളര്‍ത്തിയ സ്വന്തം പാര്‍ട്ടി ഗില്‍ബര്‍ട്ടിന്റെ സങ്കടം കേട്ടില്ലെന്നു മാത്രമല്ല 'വിത്ത് ഇമ്മീഡിയറ്റ് ഇഫക്ട്' അദ്ദേഹത്തെ പുറത്താക്കുകയും ഇസ്ലാം മതമൗലിക വാദികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവരെ സുഖിപ്പിക്കുകയും ചെയ്തു.
അവസാനം കോടഞ്ചേരിയിലെ ദുരൂഹതകള്‍ നിറഞ്ഞ വിവാഹം. വിദേശത്ത് ജോലിയുള്ള ജോയ്‌സ്‌ന എന്ന യുവതി വിദേശത്തു തന്നെ ജോലി ചെയ്യുന്ന യുവാവുമായി അഞ്ചു വര്‍ഷമായി പ്രണയത്തിലായിരുന്നു. ആ വിവാഹത്തിനായി നാട്ടിയെത്തിയ യുവതി വിവാഹ ഒരുക്കള്‍ക്കിടെ സ്ഥലത്തെ ഡി.വൈ.എഫ്.ഐ നേതാവായ ഷെജിന്‍ മുഹമ്മദ് എന്നയാള്‍ക്കൊപ്പം ഒളിച്ചോടിയത്രേ.
ഇക്കാര്യത്തില്‍ ഏറെ ദുരൂഹതകള്‍ ഉണ്ടായിട്ടും ജോയ്‌സ്‌നയുടെ മാതാപിതാക്കളുടെ വികാരം പോലും കണക്കിലെടുക്കാതെ സിപിഎം വിവാഹത്തെ പിന്തുണച്ച് രംഗത്തു വന്നത് ഷെജിന്‍ ഡി.വൈ.എഫ്.ഐ നേതാവായതുകൊണ്ട് മാത്രമല്ല എന്ന് മേല്‍ വിവരിച്ച അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ബോധ്യമാകാവുന്നതേയുള്ളു. ആദ്യം സത്യം തുറന്നു പറഞ്ഞ സിപിഎം ജില്ലാ കമ്മറ്റിയംഗവും മുന്‍ എംഎല്‍എയുമായ ജോര്‍ജ് എം തോമസിന് പിന്നീട് മാറ്റി പറയേണ്ടതായി വന്നതും കേരളം കണ്ടതാണ്.
ഈ സാഹചര്യത്തില്‍ മറ്റൊരു കാര്യംകൂടി സൂചിപ്പിക്കാം. തങ്ങള്‍ ലവ് ജിഹാദ് നടത്താറുണ്ട് എന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ വനിതാ വിഭാഗം നേതാവ് സൈനബ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സമ്മതിക്കുന്നതിന്റെ സ്റ്റിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പോപ്പുലര്‍ ഫ്രണ്ട് പോലും തുറന്ന് സമ്മതിച്ച കാര്യം സിപിഎം അംഗീകരിത്താത്തതിനു പിന്നിലുള്ള അപകടമാണ് നാം ഗൗരവത്തോടെ കാണേണ്ടത്.
ഇത്തരത്തില്‍ ആട്ടിന്‍ തോലണിഞ്ഞ ചെന്നായെ പോലെ 'മതേതരത്വം' പ്രഘോഷിക്കുന്ന വിപ്ലവപ്പാര്‍ട്ടിയുടെ വികലമായ നയ വ്യതിയാനങ്ങളെ കരുതലോടെ കാണുക തന്നെ വേണം എന്നാണ് കാലം തരുന്ന മുന്നറിയിപ്പ്. പ്രത്യേകിച്ച് പെണ്‍മക്കളുള്ള മാതാപിതാക്കള്‍.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.