കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-4 (ഒരു സാങ്കൽപ്പിക കഥ )

കല്ല്യാണച്ചെക്കന്റെ ദുസ്വപ്നം-4 (ഒരു സാങ്കൽപ്പിക കഥ )

ജോസ്സൂട്ടിമോൻ എഞ്ചിനീയറിംഗ് പാസ്സായി..!
മൂന്നുവർഷത്തേ കരാർ അടിസ്ഥാത്തിൽ..,
ദുബായിയിൽ, ജോലി തരപ്പെടുത്തി..!
ഫ്ളോറിഡായും ദുബായ്യും...., വൃഥാകഥനം
മുറപോലെ കൊണ്ടാടി..!
'സന്താപം വരാതെ ശ്രദ്ധിക്കണേ..ഡാ..!!'
പരസ്പരം അവർ ഓർമ്മിപ്പിച്ചു...!!
സൂസ്സന്നാമ്മ ജോലിയിൽ ഒരു വർഷം പിന്നിട്ടു!
'ടാംമ്പാഉൾക്കടൽ' തീരത്തിനടുത്തുള്ള....
തെക്കുപടിഞ്ഞാറൻ തീരദേശക്കരയായ
'പത്രോസ്സങ്ങാടിക്കര'യിൽ...,അഞ്ചക്കർ
മേച്ചിൽപ്രദേശവും ഇടയപന്തലും ചേർത്ത്,
ഒരു ചെറിയ കൃഷിതോട്ടം സൂസ്സന്ന വാങ്ങി..!
എട്ടോളം മുറികൾ.; കൊട്ടാരതുല്ല്യം..!
കയറി താമസ്സവും, വീടുകൂദാശയുമായി..'ദാ
വന്നിറങ്ങി' കുഞ്ഞച്ചനും കുഞ്ഞന്നാമ്മയും!
പുത്തൻ പൂക്കോടി അണിഞ്ഞ പൂമരങ്ങൾ,
കുഞ്ഞച്ചനെ മാടി വളിച്ചെപ്പോഴും! കായ്കനി
മരങ്ങൾക്കുചുറ്റും പൂമ്പാറ്റയേപ്പോലെ...,
കുഞ്ഞന്നാമ്മ ഓടിച്ചാടി നടന്നു..!
കൂടെച്ചാടാൻ സൂസ്സന്നാമ്മയും കുഴിമുയലും!!
'ഖത്തർ എയർവേസ്സിന്റെ', ദുബായ് വിമാനം,
'വെമ്പലനാട്' തേടി യാത്രയായി.!!
തന്റെ ബാല്യകാലത്തേ ഓർമ്മകളുടെ
ആരോഹണാവരോഹണത്തിൽ, സുസ്സന്നാമ്മ
നിഷ്കളങ്കം ഉറങ്ങി. വിമാനം ദുബായിൽ
എത്തിയതിന്റെ അറിയിപ്പായി..!
യാത്രക്കാർ, വിമാനം മാറി, യാത്ര തുടർന്നു!
എത്രയും വേഗം കുമരകത്ത് എത്തണം..!
ഒപ്പം, മൂവരുടേം ഓർമ്മകൾ ചോരുന്നു..!
'ആനവണ്ടി വേഗത കൂട്ടണേ..!'
'ഫഷ്സ്ടാം' ക്ളാസ്സിൽ, യാത്രചെയ്യുന്ന
'കോട്ടയം കുഞ്ഞച്ചൻ' കൂവുന്നു..!
'പ്രോബ്ളേമാ സിഞ്ഞോർ'?ആരോ തിരക്കി.!
'മെ ബി ഡ്രീമിംഗ്..' സൂസ്സന്ന പറഞ്ഞു..!
'വിസ്കി ഏറെ കുടിക്കരുതെന്ന് പറഞ്ഞതാ;
ബാക്കി കുമരകത്ത്..!' മകൾ ശകാരിച്ചു...!!
മാനമലർവാടിയിൽ, അപ്സരസ്സുകളൊത്ത്,
സൊറ പറഞ്ഞിരുന്ന ദേവേന്ദ്രന്റെ സദസ്സിൽ,
കുഞ്ഞച്ചന്റെ 'ആനവണ്ടിയാത്രാ' നിവേദനം
ഏതോ അസ്സുരദ്രോഹി എത്തിച്ചു..!
'ശരിയാക്കാം..ഇപ്പോൾ ശരിയാക്കാം...'!
ദേവന്റെ സഭകൂടുവാൻ, 'ചുരുക്കം ആളിന്റെ
ക്ളിപ്തസംഖ്യ' ആവശ്യം ഇല്ലാത്തതിനാൽ,
ദേവന്റെ ഊഞ്ഞാലേൽ, ദേവൻ സഭ കൂടി..!!
ദേവേന്ദ്രൻ കുമരകത്തേക്ക് ഒളിഞ്ഞൊന്നു
നോക്കി..; ഒരു ഒന്നൊന്നര 'ഒളിഞ്ഞുനോട്ടം'!
ദേവചാരക്കണ്ണുകൾ, കുമരകത്തൂടെയും,
കായലോളങ്ങളിലൂടെയും ചീറിപ്പാഞ്ഞു..!
ആനവണ്ടി മോഹിച്ചവന് പണി തയ്യാർ.!
സൂസ്സന്നാമ്മ.., അപ്പനും അമ്മയ്കും വേണ്ടി
വാങ്ങിയ 'നൌകാഗൃഹം' കണ്ണിൽപെട്ടു..!!
ജോസ്സൂട്ടി, കഞ്ഞിക്കുഴിയിലെ സുഹൃത്തിന്,
സദ്യയുടേയും, ദീപാലങ്കാരത്തിന്റേം കരാർ
നൽകി! ശരവേഗം പണി പുരോഗമിക്കുന്നു..
ഊഞ്ഞാലേന്ന് ദേവേന്ദ്രൻ ഊർന്നിറങ്ങി..!!
ആവനാഴി നിറയേ പിച്ചകപ്പൂക്കൾ..!
--------------------( തു ട രും...... )------------------------

ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ എപ്പിസോഡുകളും വായിക്കുവാൻ ഇവിടെ നോക്കുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.