ന്യൂയോര്‍ക്ക്: യുഎസിലെ വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റും. വീടുകള്‍ തകര്‍ന്നു. മരങ്ങളും റോഡുകളും പാലങ്ങളും മഞ്ഞു മൂടി. മൂന്നു ലക്ഷത്തോളം വീടുകളില്‍ വൈദ്യുതി മുടങ്ങി. 14.2 ഇഞ്ച് കനത്തിലാണു മഞ്ഞ് പൊതിഞ്ഞിരിക്കുന്നത്. 13.6 ഇഞ്ച് കനത്തില്‍ മഞ്ഞു പൊതിഞ്ഞതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
വെര്‍ജീനിയ വരെയുള്ള സംസ്ഥാനങ്ങളില്‍ ഹിമപതനം ആഘാതം സൃഷ്ടിച്ചിട്ടുണ്ട്. വസന്തകാലത്ത് സുഗമമായ കാലാവസ്ഥ സാധാരണ കാണപ്പെടുന്ന സമയത്താണ് ഇത്തവണ ഹിമപതനം വന്നതെന്ന് കാലാവസ്ഥാ വകുപ്പ് അധികൃതര്‍ പറയുന്നു. ന്യൂയോര്‍ക്കിലെ വിര്‍ജില്‍ പട്ടണത്തിലാണ് ഏറ്റവും കനത്ത മഞ്ഞുവീഴ്ച സംഭവിച്ചത്.
ബിന്‍ഗാംടണ്‍ മേയര്‍ പട്ടണത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ആയിരക്കണക്കിനു കുടുംബങ്ങളില്‍ വൈദ്യുതി മുടങ്ങി. പട്ടണത്തിലെ അറുപതിലധികം തെരുവുകളില്‍ മരങ്ങള്‍ വീണ് ഗതാഗതം തടസപ്പെട്ടു. റെയില്‍ റോഡുകളിലും മരങ്ങള്‍ കടപുഴകി വീണ് യാത്രാതടസം സൃഷ്ടിച്ചു.
മണിക്കൂറില്‍ 64 കിലോമീറ്റര്‍ വേഗത്തിലാണു ചിലയിടങ്ങളില്‍ കാറ്റടിച്ചത്. ശക്തമായ കാറ്റില്‍പെട്ടാണു മരങ്ങള്‍ കടപുഴകുന്നത്. വരുംദിനങ്ങളില്‍ വടക്കുകിഴക്കന്‍ യുഎസില്‍ കനത്ത മഞ്ഞുവീഴ്ചയും ഹിമപ്പേമാരിയും സംഭവിച്ചേക്കാമെന്ന് നേരത്തെ തന്നെ കാലാവസ്ഥാ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.