അതിമാരക മയക്കുമരുന്ന് പിടിച്ചെടുത്തു; പിടിച്ചെടുത്തത് 92.5 പൗണ്ട് തൂക്കം അനധികൃത ഫെന്റനില്‍

അതിമാരക മയക്കുമരുന്ന് പിടിച്ചെടുത്തു; പിടിച്ചെടുത്തത് 92.5 പൗണ്ട് തൂക്കം അനധികൃത ഫെന്റനില്‍

കാലിഫോര്‍ണിയ: അതിമാരക പ്രഹരശേഷി ആര്‍ജിക്കുന്നതിനായി മാരക മയക്കുമരുന്നുകളില്‍ കലര്‍ത്തുന്ന 42,000 ഗ്രാം നിരോധിത ഫെന്റനില്‍ മയക്കുമരുന്ന് ഗുളികകള്‍ പോലീസ് കണ്ടെടുത്തു. കാലിഫോര്‍ണിയയിലെ ഒക്ലാന്‍ഡിലും ഹേവാര്‍ഡിലും നടത്തിയ റെയ്ഡിലാണ് 92.5 പൗണ്ട് ഭാരം (ഏകദേശം 42 കിലോ) വരുന്ന അനധികൃത ഫെന്റനില്‍ പിടിച്ചെടുത്തത്.

നാര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സിലെ എസിഎസ്ഒ ഡിറ്റക്ടീവുകളും അവരുടെ പങ്കാളികളും ചേര്‍ന്നാണ്‌ റെയ്ഡ് നടത്തിയത്. ഫെന്റനില്‍ ബേ ഏരിയയിലെ തെരുവുകളിലെ മയക്കുമരുന്ന് വില്‍പ്പന സംഘത്തിന് കൈമാറാന്‍ എത്തിച്ചതായിരുന്നു ഇതെന്ന് അലമേഡ കൗണ്ടി ഷെരീഫ് ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്റെ അഭിപ്രായ പ്രകാരം പിടിച്ചെടുത്ത അനധികൃത ഫെന്റനിലിന്റെ അളവ് 20 ദശലക്ഷത്തിലധികം ആളുകളെ ജീവിന്‍ അപകടത്തിലാക്കാന്‍ കഴിയുംവിധം മാരകമാണെന്ന് പറയുന്നു. ഹെറോയിന്‍, മെത്താംഫെറ്റമിന്‍, കൊക്കെയ്ന്‍ എന്നിവയുള്‍പ്പെടെയുള്ള മരുന്നുകളുമായി ഇത് കൂടികലര്‍ത്തുമ്പോള്‍ മാരക ശേഷി ഇരട്ടിയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.